പാലാ, കടുത്തുരുത്തി എന്നിവിടങ്ങളിലെ തോൽവി അന്വേഷിക്കാൻ സിപിഎമ്മിന്റെ രണ്ട് അംഗ കമ്മിറ്റി





കോട്ടയം : കേരള കോൺഗ്രസ് ശക്തി കേന്ദ്രങ്ങളായ പാലാ, കടുത്തുരുത്തി മണ്ഡലങ്ങളിലെ തോൽവി അന്വേഷിക്കാൻ സിപിഎം കോട്ടയം ജില്ലാ കമ്മിറ്റി രണ്ട് സെക്രട്ടറിയേറ്റ് അംഗങ്ങളെ ചുമതലപ്പെടുത്തി.

പരിശോധന വേണമെന്ന് ജോസ് കെ മാണി ശക്തമായി ആവശ്യപ്പെടുന്നതിനിടെയാണ് തോല്‍വി ചര്‍ച്ച ചെയ്യാന്‍ യോഗം ചേർന്ന് തീരുമാനം എടുത്തത്.

പാലായില്‍ ജോസ് കെ മാണിയുടെ പരാജയത്തിന് സിപിഐഎമ്മിലെ വോട്ട് ചോര്‍ച്ച കാരണമായിട്ടുണ്ടോ എന്ന് പരിശോധന നടത്തണമെന്നായിരുന്നു ജോസ് കെ മാണിയുടെ ആവശ്യം.

ഇത് അംഗീകരിച്ച് സംസ്ഥാന നേതൃത്വം, ജില്ലാതലത്തില്‍ പരിശോധന നടത്തുമെന്ന് പ്രഖ്യാപനം നടത്തിയിരുന്നു.

أحدث أقدم