ബാറുകളില്‍ ഇന്ന് മുതല്‍ വിദേശമദ്യവില്‍പ്പന തുടങ്ങും.
തിരുവനന്തപുരം : സംസ്ഥാനത്തെ ബാറുകളില്‍ ഇന്ന് മുതല്‍ വിദേശമദ്യവില്‍പ്പന തുടങ്ങും.
 ലാഭവിഹിതത്തിലെ തര്‍ക്കം മൂലമാണ് ദിവസങ്ങളായി ബാറുകള്‍ ഉടമകള്‍ അടച്ചിട്ടിരുന്നത്. 

ബെവ്കോ ബാറുകള്‍ക്ക് നല്‍കുന്ന മദ്യത്തിന്‍റെ വെയര്‍ഹൗസ് ലാഭവിഹിതം എട്ടില്‍ നിന്നും 25 ആക്കി കൂട്ടിയിരുന്നു. 

വെയര്‍ ഹൌസ് ലാഭ വിഹിതം 25 ശതമാനത്തില്‍ നിന്ന് 13 ശതമാനമായി കുറയ്ക്കാമെന്ന് സര്‍ക്കാര്‍ സമ്മതിച്ചു. ഇതേത്തുടര്‍ന്ന് ഇന്ന് മുതല്‍ ബാറുകള്‍ തുറക്കുമെന്ന് ഉടമകള്‍ക്ക് വ്യക്തമാക്കി.
 മദ്യവില്‍പ്പന മാത്രമാണ് ഇന്ന് തുടങ്ങുന്നത്. നിലവില്‍ ബാറുകള്‍ വഴി വൈനും ബിയറും വില്‍ക്കുന്നുണ്ട്.

അതേസമയം, കണ്‍സ്യൂമര്‍ ഫെഡും ഇന്ന് മുതല്‍ മദ്യവില്‍പ്പന തുടങ്ങും. കണ്‍സ്യൂമര്‍ ഫെഡിന്‍റെ ലാഭവിഹിതവും 13 ശതമാനമാക്കി കുറച്ചതായും സര്‍ക്കാര്‍ അറിയിച്ചു.

നിലവില്‍ ബെവ്കോ ഔട്ട്ലെറ്റുകള്‍ വഴി മാത്രമാണ് മദ്യവില്‍പ്പന നടത്തുന്നത്.
Previous Post Next Post