കോഴിക്കോട്/ ഭര്‍ത്താക്കന്മാരേയും കുഞ്ഞുങ്ങളേയും ഉപേക്ഷിച്ച് അടുത്തത് തേടിപ്പോകുന്ന യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം സ്വദേശിയായ യുവതിയാണ് അറസ്റ്റിലായത്. കോഴിക്കോട് സ്വദേശിയെ വിവാഹം ചെയ്ത് അതില്‍ ഒരു കുട്ടിയായതിന് ശേഷം നാലാം ദിവസമാണ് കുഞ്ഞിനെയും ഉപേക്ഷിച്ച് ഈ സ്ത്രീ സ്ഥലം വിട്ടത്. കുഞ്ഞിനെ ഉപേക്ഷിച്ചതിന് ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് കേസെടുത്തത്.
നേരത്തെ രണ്ട് വിവാഹം കഴിച്ചിരുന്ന യുവതി ഇവരേയും അതിലുള്ള കുട്ടിയേയും ഉപേക്ഷിച്ചും ഇക്കാര്യങ്ങള്‍ മറച്ചുവെച്ചുമായിരുന്നു മൂന്നാമത് വിവാഹം കഴിച്ചത്. ഇതില്‍ പിറന്ന കുഞ്ഞിനെയാണ് പ്രസവിച്ച് നാലാം ദിവസം ഉപേക്ഷിച്ചത്. ഇപ്പോഴത്തെ വിവാഹവും കുട്ടിയുണ്ടായ കാര്യവും സ്വന്തം വീട്ടില്‍ നിന്നും യുവതി മറച്ചുവെച്ചിരുന്നു.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ:- വിവാഹിതയും 13 വയസുള്ള പെണ്‍കുട്ടിയുടെ മാതാവുമാണ് 35കാരിയായ വീട്ടമ്മ. ഭര്‍ത്താവുമായി അകന്നു കഴിയുന്നതിനിടെയാണ് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കോഴിക്കോട് പന്തീരാങ്കാവ് സ്വദേശിയുമായി പ്രണയത്തിലായി വിവാഹം കഴിക്കുന്നത്. നേരത്തെ വിവാഹം കഴിച്ച കാര്യവും കുട്ടിയുണ്ടെന്ന കാര്യവും മറച്ചുവെച്ചായിരുന്നു ഈ വിവാഹം.
യുവതിയുടെ എറണാകുളത്തുള്ള സ്വന്തം വീട്ടുകാരെ അറിയിക്കാതെയായിരുന്നു കോഴിക്കോടുള്ള യുവാവുമായി വിവാഹം കഴിച്ചത്. ബ്യൂട്ടീഷ്യയായി ജോലി ചെയ്തിരുന്ന ഇവര്‍ ജോലി സംബന്ധമായി കോഴിക്കോടാണെന്ന് മാത്രമാണ് വീട്ടുകാരോട് പറഞ്ഞത്. കോഴിക്കോട്ടെ വിവാഹത്തില്‍ ഇവര്‍ ഗര്‍ഭിണിയാകുകയും നാലുദിവസം മുമ്പ് മെഡിക്കല്‍ കോളെജില്‍ സിസേറിയനിലൂടെ പ്രസവിക്കുകയും ചെയ്തു. ഇതിനിടയില്‍ ഇവരുടെ ആദ്യവിവാഹവും കുട്ടിയുണ്ടെന്ന കാര്യവും പുതിയ ഭര്‍ത്താവും വീട്ടുകാരും അറിഞ്ഞതോടെയാണ് നാലു ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ ഭര്‍ത്തൃവീട്ടില്‍ ഉപേക്ഷിച്ച് യുവതിയുടെ പാലായനം.
യുവതിയെ കാണാതായതോടെ പന്തീരാങ്കാവ് സ്വദേശി പൊലീസില്‍ പരാതി നല്‍കി. കേസില്‍ അന്വേഷണം തുടങ്ങിയതറിഞ്ഞ യുവതി തൃശൂര്‍ ഈസ്റ്റ് പൊലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. പൊലീസിന്റെ അന്വേഷണത്തില്‍ ഇവര്‍ നേരത്തെ രണ്ട് വിവാഹം കഴിച്ചതായി കണ്ടെത്തിയിട്ടുണ്ട്. രണ്ടുപേരെയും പിന്നീട് ഉപേക്ഷിക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ യുവതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.