പുതുപ്പാടി മണല്‍വയലില്‍ താമസിക്കുന്ന ഡി.ഡി. സിറിയക്കിന്റെ വീട്ടിലാണ് പി.പി.ഇ. കിറ്റ് ധരിച്ച് സംഘം എത്തിയത്. നേരത്തെയും സംഘം വീട്ടിലെത്തിയെങ്കിലും വീട്ടില്‍ കയറാതെ മടങ്ങിയിരുന്നു. എന്നാല്‍ രണ്ടാമതും എത്തിയതോടെ സംശയം തോന്നുകയും നാട്ടുകാരെ വിവരമറിയിക്കുകയുമായിരുന്നു. ഇതോടെ അനസ് ഇറങ്ങി ഓടി റോഡില്‍ ഉണ്ടായിരുന്ന ഓട്ടോയില്‍ രക്ഷപ്പെടാന്‍ ശ്രമിച്ചു .സംഘത്തെ ബൈക്കുകളില്‍ പിന്തുടര്‍ന്ന് നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിക്കുകയായിരുന്നു.