ലൈംഗിക ബന്ധത്തിനിടെ ലിംഗം ഒടിഞ്ഞു; മെഡിക്കല്‍ ചരിത്രത്തില്‍ ആദ്യമെന്ന് ഡോക്ടര്‍മാര്‍
യുകെ/ ലൈംഗിക ബന്ധത്തിനിടെ 40കാരന്റെ ലിംഗം ഒടിഞ്ഞു. മെഡിക്കല്‍ ചരിത്രത്തില്‍ അത്യപൂര്‍വ്വ സംഭവം. യുകെയിലെ 40കാരനായ യുവാവിനാണ് ഈ ദുരന്തം സംഭവിച്ചതെ ന്നാണ് ഗിസ്‌മോഡോ റിപ്പോര്‍ട്ട് ചെയ്യുന്നത്. പങ്കാളിയുമായി ലൈംഗികബന്ധത്തിലേര്‍പ്പെടു മ്പോള്‍ പെരിനിയത്തില്‍ തട്ടിയാണ് യുവാവിന്റെ ലിംഗം ഒടിഞ്ഞത്. ഇത്തരത്തിലൊരു കേസ് ആദ്യമായാണ് ബ്രിട്ടീഷ് മെഡിക്കല്‍ ജേണലില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.
ബി എം ജെയില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് അനുസരിച്ച് രോഗിക്ക് ലംബമായ പെനൈല്‍ ഒടിവുണ്ടായെങ്കിലും ഒരു ക്ലാസിക് പെനൈല്‍ ഒടിവിന്റെ പല ലക്ഷണങ്ങളും കണ്ടില്ല. അത് സംഭവിക്കുമ്പോള്‍ പൊട്ടലിന്റെ ശബ്ദമൊന്നും യുവാവ് കേട്ടിരുന്നില്ല. ആദ്യം ലിംഗത്തില്‍ ചെറിയൊരു വീക്കം മാത്രമാണ് അനുഭവപ്പെട്ടത്. ക്രമേണ ഒടിയുകയായിരുന്നു. എം ആര്‍ ഐ നടത്തിയാണ് ലിംഗത്തില്‍ മൂന്ന് സെന്റിമീറ്റര്‍ നീളമുള്ള ഒടിവുണ്ടെന്ന് കണ്ടെത്തിയത്.
തുടര്‍ന്ന് നടത്തിയ ശസ്ത്രക്രിയയ്ക്ക് ശേഷം രോഗി പൂര്‍ണ്ണമായും സുഖം പ്രാപിച്ചു. ആറുമാസത്തിനുള്ളില്‍ ലൈംഗിക പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാന്‍ അദ്ദേഹത്തിന് കഴിയുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ഭാവിയില്‍ ആളുകളെ അടിയന്തിര ആരോഗ്യപ്രശ്‌നം പോലെ ലിംഗത്തിലെ ഒടിവ് ചികിത്സിക്കാന്‍ പ്രേരിപ്പിക്കുമെന്നും ഇതിനായി ഉടന്‍ സഹായം തേടുമെന്നും ഗിസ്‌മോഡോയോട് ഗവേഷകര്‍ പറഞ്ഞു.

 


Previous Post Next Post