ബിജെപി നേതാവ് ഡോ. കെ.എസ് രാധാകൃഷ്ണന് വധഭീഷണി; പോലീസിൽ പരാതി നൽകി


 



കൊച്ചി : ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷൻ ഡോ. കെ. എസ് രാധാകൃഷ്ണന് വധഭീഷണി. സംഭവത്തിൽ എറണാകുളം സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകി. വെള്ളിയാഴ്ച രാവിലെ 11 യോടെയായിരുന്നു സംഭവം.

ഫോണിൽ വിളിച്ചായിരുന്നു അദ്ദേഹത്തിന് നേരെ വധ ഭീഷണി മുഴക്കിയത്. യുഎഇയിൽ നിന്നുമായിരുന്നു ഭീഷണി ഫോൺ കോൾ വന്നത്. വിളിച്ചയാൾ അസഭ്യം പറഞ്ഞതായും, കൊല്ലുമെന്ന് ഭീഷണി മുഴക്കിയതായും അദ്ദേഹം നൽകിയ പരാതിയിൽ പറയുന്നു. പിന്നീട് 11. 32 നും, 12.14 നും അഞ്ജാതൻ വീണ്ടും വിളിക്കാൻ ശ്രമിച്ചെന്നും രാധാകൃഷ്ണൻ പറഞ്ഞു.

സംഭവത്തിൽ ഇ- മെയിൽ വഴിയാണ് അദ്ദേഹം പരാതി നൽകിയത്. ഫോൺ വന്ന നമ്പറും പരാതിയ്‌ക്കൊപ്പം നൽകിയിട്ടുണ്ട്.

രാധാകൃഷ്ണന് നേരെയുള്ള തീവ്രവാദികളുടെ ഭീഷണി അന്ത്യന്തം ഗൗരവമുള്ളതാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ പറഞ്ഞു. പോലീസ് ശക്തമായ അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം. സർക്കാർ ഇക്കാര്യത്തിൽ അമാന്തം കാണിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു


Previous Post Next Post