കോട്ടയത്ത്മരണാനന്തര ചടങ്ങിനിടെ സംഘര്‍ഷം: പോലീസ് ഉദ്യോഗസ്ഥന്റെഭാര്യയ്ക്ക് വെട്ടേറ്റു.
കോട്ടയം/ മരണാനന്തര കര്‍മ്മങ്ങള്‍ നടത്തുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ പോലീസ് ഉദ്യോഗസ്ഥന്റെ ഭാര്യയ്ക്ക് വെട്ടേറ്റു. സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകന് നേരെയും ആക്രമണം ഉണ്ടായി. കാസര്‍കോഡ് കോസ്റ്റല്‍ എസ് എച്ച് ഒ എം ജെ അരുണിന്റെ ഭാര്യ ശ്രീജ (40)യ്ക്കാണ് വെട്ടേറ്റത്. ഞായറാഴ്ച രാത്രി 9 ന് വൈക്കം ചെമ്മനത്തുകരയിലാണ് സംഭവം.
ശ്രീജയുടെ ബന്ധുവിന്റെ മരണാനന്തര ചടങ്ങിനിടെയാണ് സംഘര്‍ഷമുണ്ടായത്. കര്‍മ്മങ്ങള്‍ നടത്തുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് പിന്നീട് സംഘര്‍ഷത്തിലേക്കെത്തിയത്. ആളുകളെ പിടിച്ചുമാറ്റുന്നതിനിടെ ശ്രീജയുടെ തലയ്ക്ക് വെട്ടേല്‍ക്കുകയായിരുന്നു. ഇവരെ ഉടനെ ആശുപത്രിയിലേക്ക് മാറ്റി.
ഇതിനിടെ പ്രതികള്‍ സംഭവ സ്ഥലത്ത് നിന്നും രക്ഷപ്പെട്ടു. ഇവര്‍ രക്ഷപ്പെടാന്‍ ഉപയോഗിച്ച വാഹനം സമീപത്തെ വീട്ടില്‍ കണ്ട മാധ്യപ്രവര്‍ത്തകന്‍ അതിന്റെ ചിത്രങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചു. അതിനിടയിലാണ് ഇയാള്‍ക്ക് പരിക്കേറ്റത്. വൈക്കം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പ്രതികളെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും ഉടന്‍ പിടിയിലാകുമെന്നും വൈക്കം ഡിവൈ എസ് പി. എ ജെ തോമസ് പറഞ്ഞു

Previous Post Next Post