കോട്ടയം. സംസ്ഥാന വനിതാ കമ്മീഷൻ ചെയർപേഴ്സൺ സ്ഥാനത്ത് സിറ്റിങ് ജഡ്ജിയെ നിയമിക്കാമെന്ന് ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടു.
വനിതാ കമ്മീഷൻ മേധാവിയായി രാഷ്ട്രീയക്കാരെ നിയമിച്ചാൽ എല്ലാ ഇരകൾക്കും നീതി ലഭിക്കണമെന്ന് ഇല്ല. സ്ത്രീകളുടെയും കുട്ടികളുടെയും വിഷയങ്ങൾ പരിഹരിക്കാൻ എല്ലാ താലൂക്ക് ഓഫീസുകളിലും പ്രത്യേക കേന്ദ്രം തുടങ്ങണമെന്നും ഹിന്ദു ഐക്യവേദി കോട്ടയം ജില്ലാ നേതൃ സമ്മേളനം ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡണ്ട് കെ പി ഗോപിദാസ് അധ്യക്ഷത വഹിച്ചു, സംസ്ഥാന വൈസ് പ്രസിഡണ്ട് എൻ കെ നീലകണ്ഠൻ മാസ്റ്റർ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ വർക്കിങ് പ്രസിഡന്റ് എം സത്യശീലൻ വൈസ് പ്രസിഡന്റ് മാരായ കെ എൻ ചന്ദ്രൻ, കുമ്മനം രവി ജില്ലാ ജനറൽ സെക്രട്ടറിമാരായ സി എസ് നാരായണൻ കുട്ടി, കെയു ശാന്തകുമാർ സെക്രട്ടറിമാരായ അഡ്വ ശ്രീനിവാസ പൈ, പ്രസന്നൻ പെരുവ ജില്ലാ ട്രഷറർ പി എൻ വിക്രമൻനായർ എന്നിവർ സംസാരിച്ചു