പാലായിൽ വാഹനാപകടത്തിൽ ഭർത്താവിനൊപ്പം ബൈക്കിൽ സഞ്ചരിച്ച അയർക്കുന്നം സ്വദേശിനിയായ യുവതി മരിച്ചു


പാലാ പൂവരണിക്ക് സമീപം ഉണ്ടായ അപകടത്തിൽ യുവതി മരിച്ചു. അയർക്കുന്നം സ്വദേശിനി ഉഴുന്നാലിൽ മിനി ജോർജാണ് മരിച്ചത്.പൂവരണി  ടൗണിൽ ലാബ് നടത്തുകയായിരുന്നു മിനി. ഭർത്താവിനൊപ്പം ലാബിലേക്ക് വരുമ്പോഴായിരുന്നു അപകടം.
പൂവരണി മൂലേതുണ്ടി റോഡിലാണ് അപകടമുണ്ടായത്. അപകടമുണ്ടായ സമയത്ത് എതിരെ വന്ന വാഹനം വന്നിരുന്നു. ഈ വാഹനത്തിൻ ഇടിച്ചാണോ അപകടമുണ്ടായതെന്ന് പൊലീസ് പരിശോധിച്ച് വരികയാണ്. ഇടിച്ചപ്പോൾ റോഡിലേക്ക് തലയടിച്ച വിഴുകയായിരുന്നുവെന്നും പറയപ്പെടുന്നു.പൊലിസ് അന്വേഷണം നടത്തി വരികയാണ്

കോട്ടയം KPMTA കോട്ടയം ജില്ലാ വൈസ് പ്രസിഡന്റ് കൂടിയായിരുന്നു മരിച്ച മിനി ജോർജ്
Previous Post Next Post