ഓഗസ്റ്റ് ഒന്നു മുതൽ പ്രവാസികൾക് വരാം ,എന്നാൽ രണ്ട് ഡോസ് വാക്‌സിൻ എടുത്തിരിക്കണം തീരുമാനം ആവർത്തിച്ച് കുവൈത്ത്


റ്റിജോ ഏബ്രഹാം 
ന്യൂസ് ഡെസ്ക് കുവൈറ്റ് 
കുവൈറ്റ് സിറ്റി :ആഗസ്ത് 1 മുതൽ പ്രവാസികൾക്കുള്ള വിലക്ക് നീക്കുമെന്ന് ആവർത്തിച്ചു കുവൈത്ത്. എന്നാൽ രാജ്യം അംഗീകരിച്ച വാക്‌സിനുകളുടെ രണ്ടു ഡോസും യാത്രക്കാരൻ സ്വീകരിച്ചിരിക്കണം എന്ന നിബന്ധന കർശനമായി തുടരും 

ഫൈസർ, ആസ്ട്ര സെനക്ക , മോഡേണ, ജോൺസൺ & ജോൺസൺ എന്നിവയാണ് കുവൈത്ത് മന്ത്രിസഭ അംഗീകരിച്ച വാക്സിനുകൾ. ആദ്യത്തെ മൂന്ന് വാക്സിനുകളുടെ 2 ഡോസുകൾ അല്ലെങ്കിൽ ജോൺസൻ & ജോൺസന്റെ 1 ഡോസ് കുത്തിവയ്പ് എടുത്തവർ എന്നിവർക്ക് മാത്രമാണ് പ്രവേശനാനുമതി ഉണ്ടാവുക 
അതേ സമയം കുവൈത്തിൽ നിന്നും വാക്‌സിന്റെ ഒരു ഡോസ് മാത്രം സ്വീകരിച്ച് രാജ്യത്തിന് പുറത്ത് പോയ പ്രവാസികൾക്ക് അംഗീകൃത വാക്‌സിൻ രണ്ടാം ഡോസ് അവിടെ നിന്നും എടുത്തില്ലെങ്കിൽ കുവൈത്തിലേക്ക് തിരികെ പ്രവേശിക്കാൻ കഴിയില്ല. ഓഗസ്റ്റ് ഒന്നിന് മുമ്പ് കുവൈത്ത് വിട്ട 12 നും 15 നും ഇടയിൽ പ്രായമുള്ള അംഗീകൃത വാക്സിൻ സ്വീകരിക്കാത്ത കുട്ടികൾക്ക് കുവൈത്തിലേക്ക് തിരികെ പ്രവേശിക്കുന്നതിനും നിലവിൽ വിലക്കുണ്ട് .എന്നാൽ രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് നിലവിലുള്ള വാക്‌സിനേഷൻ നിബന്ധനയിൽ നിന്നും കുട്ടികളെ ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ സർക്കാർ വിശകലനം ചെയ്യുകയാണെന്നും ഇക്കാര്യത്തിൽ അന്തിമ തീരുമാനം മന്ത്രി സഭ പ്രഖ്യാപിക്കുമെന്നും പ്രാദേശിക പത്രത്തിന്റെ റിപ്പോർട്ടിൽ പറയുന്നു.
Previous Post Next Post