സിറോ മലബാർ സഭയുടെ ആരാധനക്രമം ഏകീകരിച്ച് മാർപാപ്പ ഉത്തരവിറക്കി.




കൊച്ചി/ സിറോ മലബാർ സഭയുടെ ആരാധനക്രമം ഏകീകരിക്കാൻ തീരുമാനിച്ച് മാർപാപ്പ ഉത്തരവിറക്കി. പുതിയ കുർബ്ബാന ക്രമത്തിനാണ് മാർപാപ്പ അംഗീകാരം നൽകിയിരിക്കുന്നത്. 1999ലെ സിനഡിന്റെ തീരുമാനം എല്ലാ രൂപതകളും ഉടൻ നടപ്പാക്കണമെന്ന് മാർപ്പാപ്പയുടെ ഉത്തരവിൽ പറഞ്ഞിട്ടുണ്ട്. കുർബാനയുടെ ദൈർഘ്യം കുറയ്ക്കുന്നതാണ് പുതിയ ആരാധനാ ക്രമം. പുതിയ കുർബാന പുസ്തകത്തിനും മാർപാപ്പ അംഗീകാരം നൽകിയിരിക്കുകയാണ്.
.
വശങ്ങളാണ് നിലനിന്നു വന്ന തർക്കത്തിനാണ് ഇതോടെ വിരാമം കുറിച്ചത്. സിറോ മലബാർ സഭയിൽ ആരാധനക്രമം സംബന്ധിച്ച് വർഷങ്ങളായി തർക്കം നടക്കുകയായിരുന്നു. എറണാകുളം-അങ്കമാലി അതിരൂപത ജനങ്ങൾക്ക് അഭിമുഖമായും ചങ്ങനാശേരി അതിരൂപത അൾത്താരയ്ക്ക്‌ അഭിമുഖമായുമാണ് കുർബാന അർപ്പിച്ചു വന്നിരുന്നത്. പുതിയ ഉത്തരവ് പ്രകാരം കുർബാനയുടെ ആദ്യഭാഗം ജനാഭിമുഖമായും പ്രധാന ഭാഗം അൾത്താര അഭിമുഖമായും നടത്തണമെന്നാണ് നിർദേശം.
മാർപ്പാപ്പയുടെ ഉത്തരവിൽ 1999ലെ സിനഡിന്റെ തീരുമാനം എല്ലാ രൂപതകളും ഉടൻ നടപ്പാക്കണമെന്നാണ് പറയുന്നത്. പുതിയ ഉത്തരവ് പ്രകാരം കുർബാനയുടെ ആദ്യഭാഗം ജനാഭിമുഖമായും പ്രധാന ഭാഗം അൾത്താര അഭിമുഖമായും ഇനി മുതൽ നടത്തണം. തീരുമാനം ഉടൻ നടപ്പാക്കണമെന്നും വത്തിക്കാന്റെ നിർദ്ദേശം നൽകിയിട്ടുണ്ട്. പുതിയ തീരുമാനം സഭയുടെ സ്ഥിരതയും കൂട്ടായ്മയും വർധിപ്പിക്കുമെന്നാണ് വത്തിക്കാൻ ആഗ്രഹിക്കുന്നത്. സഭയോട് ഒരുമിച്ചു സഞ്ചരിക്കാനും, ക്ഷമിക്കാൻ ആവശ്യപ്പെട്ടും ഐക്യത്തിന്റെ അനിവാര്യത മാർപാപ്പ കത്തിൽ ഓർമ്മപ്പെടുത്തുന്നുണ്ട്.

Previous Post Next Post