ഗയ്സ് ഞാനും പെട്ടു... ബൈക്കിൽ അഭ്യാസം: കുടുങ്ങിയത് 1660 പേർ; 143 പേരുടെ ലൈസന്‍സ് റദ്ദാക്കി: ഓപ്പറേഷന്‍ റാഷ് തുടരുന്നു




ബൈക്കില്‍ അഭ്യാസം കാണിച്ച് മോട്ടോര്‍ വാഹനവകുപ്പിന്റെ വകുപ്പിന്റെ ഓപ്പറേഷന്‍ റാഷില്‍ കുടുങ്ങിയത് 1660 '. 143 പേരുടെ ലൈസന്‍സും റദ്ദ് ചെയ്തു. കര്‍ശന നടപടി തുടരാന്‍ ഗതാഗത വകുപ്പ് തീരുമാനിച്ചു. ബൈക്ക് റേസിങ്ങിന്റെ അപകടം വ്യക്തമാക്കിയ മനോരമ ന്യൂസ് പരമ്പരക്ക് പിന്നാലെയാണ് ഓപ്പറേഷന്‍ റാഷ് തുടങ്ങിയത്.
മരണപ്പാച്ചിലിന് സഡന്‍ ബ്രേക്കാവുകയാണ്. സ്വന്തം ജീവനൊപ്പം മറ്റുള്ളവരുടെ ജീവനും പുല്ലുവില കല്‍പ്പിക്കാതെ ബൈക്കില്‍ പാഞ്ഞിരുന്നവരില്‍ പലരെയും മോട്ടോര്‍ വാഹനവകുപ്പ് കയ്യോടെ പൊക്കി. വീണ്ടും അഭ്യാസത്തിന് മുതിരാത്ത തരത്തില്‍ പൂട്ടുകയും ചെയ്തു.
ഓപ്പറേഷന്‍ റാഷ് എന്ന പേരില്‍ തുടങ്ങിയ പ്രത്യേക പരിശോധനയില്‍ ആകെയെടുത്തത് 13405 കേസുകളാണ്. ഇതില്‍ 1660 എണ്ണമാണ് അപകടകരമായ തരത്തില്‍ വാഹനമോടിച്ചതിനുള്ളത്. ഇത്തരത്തില്‍ പിടികൂടിയ 143 പേരുടെ ലൈസന്‍സും ഇതിനകം റദ്ദാക്കി. ബാക്കിയുള്ളവര്‍ക്കെതിരായ നിയമനടപടി തുടരുകയാണ്. ഏറ്റവും കൂടുതല്‍ ബൈക്ക് അഭ്യാസങ്ങള്‍ കണ്ടത് ആലപ്പുഴ, കൊല്ലം ജില്ലകളിലാണെന്ന് പരിശോധനക്ക് നേതൃത്വം നല്‍കിയ അഡീഷനല്‍ ട്രാന്‍സ്പോര്‍ട് കമ്മീഷണര്‍ പ്രമോജ് ശങ്കര്‍ അറിയിച്ചു.
ചങ്ങനാശേരിയില്‍ ബൈക്ക് റേസിങ്ങിന് ഇരയായി മൂന്ന് ജീവനുകള്‍ പൊലിഞ്ഞതിന് പിന്നാലെയായിരുന്നു സംസ്ഥാനത്തെമ്പാടും അത്  ഉയര്‍ത്തുന്ന അപകടഭീഷണി വ്യക്തമാക്കി മനോരമ ന്യൂസ് വാര്‍ത്ത പരമ്പര ചെയ്തത്. അതിന്റെകൂടി അടിസ്ഥാനത്തിലാണ് ഗതാഗതവകുപ്പ് ഓപ്പറേഷന്‍ റാഷ് തുടങ്ങിയത്.


Previous Post Next Post