എലിക്കുളം ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്ക് മൂന്ന് വോട്ട്; വോട്ട് ഷെയർ ഉയർന്നത് 50 ശതമാനം, ട്രോളൻന്മാർക്ക് ചാകര



 
 കോട്ടയം എലിക്കുളം ​ഗ്രാമ പഞ്ചായത്തിലെ 14-ാം വാർഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ ശക്തനായ സ്ഥാനാർത്ഥിയെ ഇറക്കിയിട്ടും എൻഡിഎയ്ക്ക് ലഭിച്ചത് വെറും മൂന്ന് വോട്ട്. കഴിഞ്ഞ തവണ ഈ വാർ‌ഡിൽ‌ 2 വോട്ടാണ് എൻഡിഎയ്ക്ക് ലഭിച്ചത്. രണ്ടിൽ നിന്ന് മൂന്നിലേക്ക് ഉയർന്നപ്പോൾ അമ്പത് ശതമാനം വർദ്ധനവുണ്ടായെന്ന് ട്രോൾ കൂടെ ഇറങ്ങിയതോടെ നാണക്കേടിലായിരിക്കുകയാണ് പാർട്ടി
 ഭാരവാഹികൾ. ബിജെപി പാലാ മണ്ഡലം വൈസ് പ്രസിഡന്റ് ജയപ്രകാശ് വടകരയെയാണ് വാർഡിൽ എൻഡിഎ ഇറക്കിയത്. വൻ മുന്നേറ്റം ലക്ഷ്യം വെച്ചിറക്കിയ സ്ഥാനാർത്ഥി ദയനീയമായി പരാജയപ്പെട്ടതിന്റെ ആഘാതം പാർട്ടിക്കുമുണ്ട്. ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റ് നോബിൾ മാത്യു ഉൾപ്പെടെയുള്ള നേതാക്കളെ കളത്തിലിറക്കിയായിരുന്നു പ്രചാരണം പരിപാടികൾ. ഇതെല്ലാം പരീക്ഷിച്ചിട്ടും ഒരു വോട്ട് മാത്രമെ കൂടുതൽ കിട്ടിയുള്ളു. 1186 വോട്ടർമാരാണ് വാർഡിലുള്ളത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ജെയിംസ് ചാക്കോയാണ് വാര്‍ഡില്‍ വിജയിച്ചത്. Also Read - 'മെഗാസ്റ്റാര്‍ മമ്മൂട്ടി ബിജെപിയില്‍'; സംഘപരിവാര്‍ പ്രചരിപ്പിക്കാന്‍ പോകുന്നത് പ്രവചിച്ച് സോഷ്യല്‍മീഡിയ കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ പരാജയത്തിന് പിന്നാലെ തെക്കൻ ജില്ലകളിൽ ബിജെപിക്കെതിരായ വലിയ ജനവികാരം ഉയർന്നതായിട്ടാണ് നിരീക്ഷകരുടെ വിലയിരുത്തൽ. കൊടകര കുഴൽപ്പണം, സികെ ജാനു കോഴ വിവാ​ദം തുടങ്ങി സംസ്ഥാന നേതൃത്വത്തിന് തലവേദനയായി മാറിയ സംഭവങ്ങൾ മറുവശത്തുമുണ്ട്. നേമത്തെ പരാജയത്തിന് സമാനമായിട്ടാണ് എലിക്കുളം തോൽവിയെ ട്രോളന്മാർ ഏറ്റെടുത്തിട്ടുള്ളത്.


Previous Post Next Post