അന്ത്യകര്‍മ്മങ്ങള്‍ ചെയ്യാൻ കാശില്ല, 93 കാരനായ മുത്തച്ഛന്റെ മൃതദേഹം കൊച്ചുമകൻ ഫ്രിഡ്ജിൽ സൂക്ഷിച്ചു, ഞെട്ടിക്കുന്ന സംഭവം.




അന്ത്യകര്‍മ്മങ്ങള്‍ ചെയ്യാൻ പണമില്ലാത്തതിനെ തുടർന്ന് 93 കാരനായ മുത്തച്ഛന്റെ മൃതദേഹം കൊച്ചുമകൻ ഫ്രിഡ്ജിൽ സൂക്ഷിച്ചു. വീട്ടിൽ നിന്നും ദുര്‍ഗന്ധം വന്നതിനെ തുടർന്ന് സംശയം തോന്നിയ അയൽവാസികൾ അറിയിച്ചതനുസരിച്ച് പോലീസ് എത്തി പരിശോധിക്കുമ്പോഴാണ് ഫ്രിഡ്ജിൽ അഴുകിയ നിലയിൽ മൃതദേഹം കാണുന്നത്. തെലങ്കാനയിലെ വാറങ്കലിലാണ് ഈ സംഭവം നടന്നിരിക്കുന്നത്.
വാറങ്കലിലെ പര്‍കാലയിലുള്ള ഒരു വീട്ടിൽ നിന്നും ദുര്‍ഗന്ധം വന്നതോടെ വിവരം അയൽവാസികൾ പോലീസിനെ അറിയിക്കുകയായിരുന്നു. 93 കാരനായ മുത്തച്ഛനും കൊച്ചുമകനായ 23 കാരൻ നിഖിലുമായിരുന്നു വീട്ടിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു. വൃദ്ധന്റെ പെൻഷൻ തുക ഉപയോഗിച്ചായിരുന്നു ഇവരുടെ ജീവിതം മുന്നോട്ടു പോയിരുന്നത്.


“മുത്തച്ഛൻ കിടപ്പിലായിരുന്നു. അനാരോഗ്യംമൂലം മരിച്ചു. മൂന്ന് ദിവസങ്ങള്‍ക്ക് മുൻപാണ് മരിച്ചത്. മരണശേഷം ആദ്യം മൃതശരീരം ബെഡ്‌ഷീറ്റ് കൊണ്ട് പൊതിഞ്ഞ് പിന്നീട് ഫ്രിഡ്ജിൽ സൂക്ഷിച്ചു. കൊച്ചുമകന്‍ പോലീസിനോട് പറഞ്ഞു. പണമില്ലാത്തതിനാൽ അന്ത്യകർമങ്ങൾ നടത്താൻ കഴിയാഞ്ഞതിനാൽ ഇങ്ങനെ ചെയ്തു.” നിഖിൽ പോലീസിനോട് പറഞ്ഞു. അതേസമയം, മുത്തച്ഛന്റെ പേരിൽ ലഭിച്ചു വന്നിരുന്ന പെൻഷൻ നിലയ്ക്കാതിരിക്കാൻ മുത്തച്ഛന്റെ മൃതദേഹം നിഖിൽ ഒളിപ്പിക്കുകയായിരുന്നോ എന്നാണ് പോലീസ് ഇപ്പോൾ അന്വേഷിക്കുന്നത്. സംഭവത്തിൽ പോലീസ് ദുരൂഹമരണത്തിന് കേസെടുത്തിരിക്കുകയാണ്.


أحدث أقدم