ഗുഹാ വീട് നിർമ്മിച്ച് ശ്രദ്ധേയനായ വർഗ്ഗീസിന് വാഹനമിടിച്ച് ദാരുണാന്ത്യം





കോട്ടയം : കുറവിലങ്ങാടിനു സമീപം ഗുഹാ വീട് നിർമ്മിച്ച് ശ്രദ്ധേയനായ വർഗ്ഗീസിന് വാഹനമിടിച്ച് ദാരുണാന്ത്യം 

തിരുവോണ നാളിൽ എംസി റോഡിൽ വെമ്പള്ളി പാലത്തിന് സമീപമുണ്ടായ അപകടത്തിലാണ് ഞരളുംകുളം ചാരുതയിൽ വർഗ്ഗീസ് മരണമടഞ്ഞത് . 

രാത്രി 8.30 ഓടെ അമിതവേഗതയിലെത്തിയ കാർ വർഗ്ഗീസിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു . 

നാട്ടുകാർ ചേർന്ന് വർഗീസിനെ മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല . സംസ്കാരം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് കുറവിലങ്ങാട് പള്ളിയിൽ നടക്കും .


Previous Post Next Post