പാമ്പാടി വെള്ളൂരിൽ ഫാസ്റ്റ് ഫുഡ് കടയിൽ ദിവസങ്ങൾ പഴക്കം ചെന്ന ബീഫും ,ചിക്കനും ആരോഗ്യ വകുപ്പ് കണ്ടെത്തി ഏഴ് ദിവസത്തേയ്ക്ക് കട അടപ്പിച്ചു .. അടപ്പിച്ചത് .....


 ( പ്രതീകാത്മക ചിത്രം ) 
പാമ്പാടി : പാമ്പാടി വെള്ളൂർ സെൻ്റർ എൽ പി സ്ക്കൂളിന് സമീപത്ത് പ്രവർത്തിച്ചു വരുന്ന അച്ചായൻസ് ഫാസ്റ്റ് ഫുഡ് കടയിൽ പരിശോധന നടത്തിയ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ  ദിവസങ്ങൾ പഴക്കം ചെന്ന ബീഫ് .ചിക്കൻ ,ഒപ്പം പഴക്കം ചെന്ന ചപ്പാത്തി  എന്നിവ  , കണ്ടെത്തി ഈ കടയിൽ നിന്നും റോഡിലേക്ക് മലിനജലം ഒഴുക്കുന്നതായി നാട്ടുകാർ ആരോപിച്ചിരുന്നു 

'
ഇന്ന് ഉച്ചക്ക് ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിലാണ് പഴക്കം ചെന്ന ഭക്ഷണവിഭവങ്ങൾ വീണ്ടും ചൂടാക്കി നൽകാൻ സൂക്ഷിച്ചിരിക്കുന്നതായി കണ്ടെത്തിയത് 
കട നോട്ടീസ് നൽകി അടപ്പിച്ചു
പാമ്പാടിയിൽ വരും ദിവസങ്ങളിൽ ആരോഗ്യ വകുപ്പിൻ്റെ മിന്നൽ പരിശോധന തുടരുമെന്നാണ് റിപ്പോർട്ടുകൾ 
പണം കൊടുത്ത് ദിവസങ്ങൾ പഴക്കം ചെന്ന ആഹാരം കഴിക്കേണ്ട ഗതികേടിലാണ് നാട്ടുകാർ 
ജില്ലയിലെ പല കടകളും വൃത്തിഹീനമായ ചുറ്റുപാടിലാണ് ആഹാരം പാചകം ചെയ്യുന്നത് എന്ന് സമീപകാലത്തെ റെയിഡുകൾ സാക്ഷ്യപ്പെടുത്തുന്നു പരിശോധന ശക്തമാക്കണമെന്ന ആവശ്യം പലഭാഗത്തു നിന്നും ഉയരുന്നുണ്ട് 


Previous Post Next Post