ബിജെപി=ആനമുട്ട'; മലയാളിയെന്നതില്‍ അഭിമാനമെന്ന് അരുന്ധതി റോയ്; '
മോദി നാണംകെട്ടതിലും' തുടര്‍ച്ചയായി അധികാരത്തില്‍ ഇരിക്കുക എന്നത് സ്വയം നശിപ്പിക്കപ്പെടുന്നതിനുള്ള വഴി റിപ്പോർട്ടർ നെറ്റ്‌വർക്ക്13 Aug 2021 6:47 PM നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി നേരിട്ട തോല്‍വിയില്‍ മലയാളിയെന്ന നിലയില്‍ തനിക്ക് അഭിമാനം തോന്നിയെന്ന് അരുന്ധതി റോയ്. മാതൃഭൂമി ഓണപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച അഭിമുഖത്തിലാണ് അരുന്ധതി റോയ് ഇക്കാര്യം പറഞ്ഞത്. കേരളം സംഘപരിവാറിനും ഹിന്ദുരാഷ്ട്ര പ്രോജക്ടിനുമെതിരെ ശക്തമായി നിലകൊള്ളുന്നുണ്ടെന്നും അനുന്ധതി റോയ് അഭിപ്രായപ്പെട്ടു. അഭിമുഖത്തിലെ പ്രസക്തഭാഗങ്ങള്‍: ''പശ്ചിമബംഗാളിലേതുപോലെ കേരളത്തില്‍ സിപിഐഎം പുറത്തുപോകാത്തത് കേരളത്തിലെ ജനങ്ങള്‍ അവരെ അതിനനുവദിച്ചില്ല എന്നതുകൊണ്ട് മാത്രമാണ്. ഓരോ അഞ്ചുവര്‍ഷം കഴിയുമ്പോഴും അധികാരത്തിലിരിക്കുന്നവരെ പുറത്താക്കി, ഭരണകൂടത്തെ അച്ചടക്കം പഠിപ്പിച്ച് നേര്‍വരയില്‍ നിര്‍ത്തുകയായിരുന്നു ജനങ്ങള്‍ ഇതുവരെ. അങ്ങനെത്തന്നെയാണ് ചെയ്യേണ്ടതും. പക്ഷേ, ഇപ്രാവശ്യം, ആ ചാക്രികമായ മാറ്റം മുറിഞ്ഞിരിക്കുന്നു. അതെന്നെ കുറച്ച് അസ്വസ്ഥപ്പെടുത്തുന്നുണ്ട്. വേറൊന്നിനുമല്ല, സിപിഐഎമ്മിന്റെ ഗുണത്തെ കരുതിത്തന്നെ. തുടര്‍ച്ചയായി അധികാരത്തില്‍ ഇരിക്കുക എന്നത് തീര്‍ച്ചയായും സ്വയം നശിപ്പിക്കപ്പെടുന്നതിനുള്ള ഒരു വഴിയാണ്.''
''എന്റെ സിസ്റ്റര്‍ ഇന്‍ ലോ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ബി.ജെ.പി. = ആനമുട്ട എന്ന മെസ്സേജ് അയച്ചപ്പോള്‍ മലയാളി എന്നതില്‍ എനിക്ക് അഭിമാനം തോന്നി. പിന്നെ ഒരു ബി.ജെ.പി. നേതാവ്, അയാളുടെ പേര് മറന്നുപോയി, മലയാളികള്‍ സമര്‍ഥരും വിദ്യാഭ്യാസമുള്ളവരും ആണ്, അതുകൊണ്ട് ഇവിടെ വെറുതെ സമയം പാഴാക്കണ്ട എന്ന് പറഞ്ഞത് കേട്ടപ്പോഴും മലയാളിയായതില്‍ അഭിമാനം തോന്നിയിട്ടുണ്ട്. അതുപോലെ പകുതി ബംഗാളിയായതിലും എനിക്ക് അഭിമാനമുണ്ട്. കാരണം അവിടെ നടന്ന തിരഞ്ഞെടുപ്പിലും ബി.ജെ.പി.യും മോദിയും നാണംകെടുകയാണല്ലോ ഉണ്ടായത്.'