സരിതയെ മൺവെട്ടി കൊണ്ട് അടിച്ച തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി വിജയകുമാരന്‍ നായര്‍ ഇന്നലെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്തു.
വിജയകുമാരന്‍ നായരുടെ മകളെന്ന് പറഞ്ഞ് ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സായ സരിത സ്ഥിരമായി വിജയകുമാരന്‍ നായരുടെ വീട്ടിലെത്തി ബഹളമുണ്ടാക്കുമായിരുന്നു. ഇത് സംബന്ധിച്ച് മാസങ്ങളായി തര്‍ക്കങ്ങളും നിലനിന്നു. തുടര്‍ന്ന് സംഭവം വഷളായപ്പോള്‍ നെടുമങ്ങാട് പൊലീസിന്റെ നേതൃത്വത്തില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചകളും നടത്തി.
അതേസമയം, ബുധനാഴ്ച പൊലീസിന്റെ നേതൃത്വത്തില്‍ ധാരണയുണ്ടാക്കാന്‍ ഒരു ശ്രമം നടത്തിയിരുന്നെങ്കിലും സരിത ഇതിനോട് സഹകരിക്കാന്‍ തയ്യാറായിരുന്നില്ല. വൈകിട്ട് വീണ്ടും സരിത വീട്ടിലെത്തിയപ്പോള്‍ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമായി മാറുകയും വിജയകുമാരന്‍ നായര്‍ മണ്‍വെട്ടിയുടെ കൈ എടുത്ത് സരിതയുടെ തലയില്‍ അടിക്കുകയുമായിരുന്നു. തുടര്‍ന്ന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സരിതയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യസ്ഥിതി വഷളായതോടെ സരിത ഇന്ന് മരിക്കുകയായിരുന്നു.