താലിബാനെതിരെ ചെറുത്തുനില്‍പ്പ്; ജില്ലാ തലവന്‍ ഉള്‍പ്പെടെ അമ്പതുപേരെ വധിച്ച് പ്രതിരോധ സേന






കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ താലിബാന് എതിരെ പ്രതിരോധ സേനയുടെ ചെറുത്തുനില്‍പ്പ്. അന്ദറാബ് മേഖലയില്‍ ജില്ലാ മേധാവി ഉള്‍പ്പെടെ അമ്പത് താലിബാന്‍ ഭീകരരെ അഫ്ഗാന്‍ പ്രതിരോധ സേന വധിച്ചെന്ന് റിപ്പോര്‍ട്ട്. 

താലിബാന്റെ ബനു ജില്ലാ തലവനാണ് കൊല്ലപ്പെട്ടത് എന്നാണ് വിവരം. പ്രതിരോധ സേനയിലെ ഒരാളും കൊല്ലപ്പെട്ടിട്ടുണ്ട്. ആറുപേര്‍ക്ക് പരിക്കേറ്റതായും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. 

അതേസമയം, താലിബാന് എതിരെ യുദ്ധം പ്രഖ്യാപിച്ച മുന്‍ വൈസ് പ്രസിഡന്റ് അമറുള്ള സാലെഹ് തമ്പടിച്ചിരിക്കുന്ന പഞ്ച്ഷീര്‍ മേഖയ്ക്ക് ചുറ്റും താലിബാന്‍ എത്തിയെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം. ഇവിടെ നോര്‍ത്തേണ്‍ അലയന്‍സിന്റെ നേതൃത്വത്തില്‍ താലിബാന് എതിരെ വന്‍ ചെറുത്തുനില്‍പ്പാണ് നടക്കുന്നത്. ഇതുവരെ പഞ്ച്ഷീര്‍ മേഖലയിലേക്ക് താലിബാന് കടന്നു കയറാന്‍ സാധിച്ചിരുന്നില്ല. 


أحدث أقدم