വെള്ളിയാഴ്ച ഉച്ചയോടെ ആണ് ളാക്കാട്ടൂർ എണ്ണച്ചിറയ്ക്ക് സമീപം വീടിൻ്റെ മതിൽ നിർമ്മാണത്തിൽ ഏർപ്പെട്ടിരുന്ന ഇതര സംസ്ഥാന തൊഴിലാളി ദേവാസിയെ നിയന്ത്രണം വിട്ടെത്തിയ കാർ ഇടിച്ചിട്ടത്. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ദേവാസിയെ പാമ്പാടി താലൂക്ക് ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളജിലും എത്തിച്ചത്.
തലക്ക് സാരമായ പരുക്കുണ്ട്. കണ്ണിനും മറ്റും ചതവുകളുമുണ്ട്. ളാക്കാട്ടൂർ സ്വദേശിയുടെ കാർ പാമ്പാടി പോലീസ് കസ്റ്റഡിയിലെടുത്തു.