തിരുവനന്തപുരം/ മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവിന് ആറു വര്‍ഷം കഠിനതടവും അമ്പതിനായിരം രൂപ പിഴയും. ആറ്റിങ്ങല്‍ ചേങ്കോട്ടുകോണം സ്വദേശിയായ ഉണ്ണികൃഷ്ണനാണ് മകളെ ലൈംഗീകമായി പീഡിപ്പിച്ചതിന് ശിക്ഷിക്കപ്പെട്ടത്. ആറ്റിങ്ങല്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ ( പോക്‌സോ) കോടതി ജഡ്ജ് പ്രഭാഷ് ലാല്‍ ആണ് ശിക്ഷ വിധിച്ചത്.
ലൈംഗിക പീഡനത്തിന് ആറു വര്‍ഷം കഠിനതടവും അന്‍പതിനായിരം രൂപ പിഴും ശിക്ഷിച്ചു. ലൈംഗിക അതിക്രമത്തിന് മൂന്ന് വര്‍ഷം കഠിനതടവും പതിനായിരം രൂപ പിഴയും കോടതി വിധിച്ചു. പിഴത്തുക ഇരയായ പെണ്‍കുട്ടിക്ക് നല്‍കണം. പിഴത്തുക കെട്ടിവയ്ക്കാത്ത പക്ഷം ഒരു വര്‍ഷവും മൂന്നു മാസവും കൂടി അധികമായി കഠിനതടവ് അനുഭവിക്കണമെന്നും വിധിയില്‍ പറയുന്നു. തടവ് ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതി.
സ്ഥിരം മദ്യപാനിയായ ഉണ്ണികൃഷ്ണന്‍ വീട്ടിലെത്തിയാല്‍ ഉപദ്രവിക്കുന്നത് പതിവായിരുന്നു. ഉണ്ണികൃഷ്ണന്‍ മകളെ പീഡിപ്പിച്ച വിവരം ആദ്യ ഭാര്യയിലെ മകന്‍ ചൈല്‍ഡ് ലൈനില്‍ അറിയച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടര്‍ന്ന് പൊലീസ് കേസെടുക്കുകയും ഉണ്ണികൃഷ്ണനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. സംഭവം നടക്കുമ്പോള്‍ മകള്‍ക്ക് പ്രായപൂര്‍ത്തിയായിരുന്നില്ല.