ലോക്ഡൗണ്‍ തുടങ്ങിയ ശേഷം കൊല്ലത്ത് മാത്രം 7 ലൈറ്റ് ആന്‍ഡ് സൗണ്ട് ഉടമകളാണ് ആത്മഹത്യ ചെയ്തത്.
കൊല്ലം: കുണ്ടറയില്‍ ലൈറ്റ് ആന്‍ഡ് സൗണ്ട് ഉടമ ആത്മഹത്യ ചെയ്തു. കൈതാക്കോട് കല്ലു സൗണ്ട് ഉടമ സുമേഷാണ് ആത്‍മഹത്യ ചെയ്തത്.47 വയസായിരുന്നു. ഇന്നലെ രാവിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു സുമേഷിനെ കണ്ടെത്തിയത്.
സാമ്പത്തിക ബാധ്യത കാരണമാണ് ആത്മഹത്യയെന്ന് ബന്ധുക്കള്‍ പറഞ്ഞു. വസ്തു ഈട് നല്‍കിയാണ് ഇദ്ദേഹം സ്ഥാപനം തുടങ്ങിയത്. കോവിഡ് സാഹചര്യത്തില്‍ തിരിച്ചടവ് മുടങ്ങി. ഇതാണ് ആത്മഹത്യ ചെയ്യാനുള്ള കാരണമെന്ന് ബന്ധുക്കള്‍ പറഞ്ഞു.