ഒന്നരവയസുകാരന്റെ തല പ്രഷര്‍ കുക്കറില്‍ കുടുങ്ങി; മണിക്കൂറുകള്‍ നീണ്ട രക്ഷാദൗത്യം






ആഗ്ര : കളിക്കുന്നതിനിടെ പ്രഷര്‍ കുക്കര്‍ തലയില്‍ കുടുങ്ങിയ കൊച്ചുകുട്ടിയെ രക്ഷിച്ചു. സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ രണ്ട് മണിക്കൂര്‍ നീണ്ടശ്രമത്തിനിടെയാണ് തലയില്‍ കുടുങ്ങിയ പാത്രം പുറത്തെടുത്തത്.

ഡോക്ടര്‍മാര്‍ പാത്രം എടുക്കാനായി മെക്കാനിക്കിന്റെ സഹായം തേടിയിരുന്നു. പാത്രം മുറിച്ചെടുത്താണ് കുട്ടിയുടെ തല പുറത്തേയ്ക്ക് എടുത്തത്. ഒന്നരവയസുള്ള കുട്ടി കളിക്കുന്നതിനിടെ പാത്രം തലയില്‍ കുടുങ്ങുകയായിരുന്നു. പാത്രം പുറത്തെടുക്കാന്‍ വീട്ടുകാര്‍ പരമാവധി ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. 


Previous Post Next Post