നഗരം കീഴടക്കാന്‍ പുലിക്കൂട്ടമില്ല; പുലി കളി ഇന്ന് ഒറ്റപ്പുലിയില്‍ ഒതുങ്ങും




 

തൃശ്ശൂർ: പുലിക്കൂട്ടവും ആൾക്കൂട്ടവും ഇല്ലാതെയുള്ള പുലികളി ഇന്ന്. കോവിഡിനെ തുടർന്നുള്ള നിയന്ത്രണങ്ങൾ മൂലം ഓണാഘോഷത്തിൽ തൃശ്ശൂരിന്റെ അടയാളമായ പുലി കളി ഒറ്റപ്പുലിയിൽ ഒതുങ്ങും. വിയ്യൂർ പുലികളി സംഘത്തിലെ സുശിൽ മണലാറുകാവാണ് ഒറ്റപ്പുലിയാകുന്നത്. 
ഒമ്പതുവർഷമായി ഇദ്ദേഹം പുലിവേഷം കെട്ടാറുണ്ട്. 

 ഉച്ചതിരിഞ്ഞ് മൂന്നരയോടെ വിയ്യൂരിൽ നിന്നിറങ്ങും. ശ്രീമൂലസ്ഥാനത്തെത്തുന്ന പുലി നടുവിലാലിലിറങ്ങി നാളികേരം ഉടയ്ക്കും. പിന്നാലെ വാഹനത്തിൽ റൗണ്ടിലൂടെ പാറമേക്കാവിന് മുന്നിലെത്തും. അവിടെ‌ നാളികേരം ഉടച്ചശേഷം മടങ്ങും.

അഞ്ഞൂറിലധികം പുലികളാണ് സാധാരണ റൗണ്ടിൽ ഇറങ്ങുന്നത്. എന്നാൽ ഇത്തവണ ഒറ്റപ്പുലി മാത്രം. 
Previous Post Next Post