കണ്ണൂര്‍∙ മരംമുറി കേസില്‍ മൊഴി നൽകിയ യുവാവിന്റെ മൃതദേഹം കനാലില്‍ കണ്ടെത്തി. ചക്കരക്കല്ലില്‍നിന്ന് കാണാതായ പി.പ്രജീഷിന്റെ മൃതദേഹമാണ് പുതുവാച്ചേരി മണിക്കിയിൽ ക്ഷേത്രം റോഡിൽ കരുണൻ പീടികയ്ക്കു സമീപത്തെ കനാലിൽനിന്നു കണ്ടെത്തിയത്. കയറുപയോഗിച്ച് കൈകാലുകള്‍ ബന്ധിച്ച നിലയിലാണ് മൃതദേഹം.
കൊലപാതകമെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു. മരംമുറിക്കേസില്‍ മൊഴി നല്‍കിയത് കൊലപാതകത്തിലേക്ക് നയിച്ചതാകാമെന്ന് കരുതുന്നു. എന്നാല്‍ ഇതുസംബന്ധിച്ച് പൊലീസില്‍നിന്ന് ഔദ്യോഗിക വിശദീകരണമുണ്ടായിട്ടില്ല.