കളമശേരി എച്ച്എംടി സ്കൂളിനു മുന്നിൽ സിസിടിവി ക്യാമറകൾക്കു ചുവട്ടിൽ മാലിന്യം തള്ളിയവരെ വിളിപ്പിച്ചു മാലിന്യം നാട്ടുകാർ തിരികെ എടുപ്പിച്ചു. മാലിന്യം തള്ളിയ 4 യുവാക്കളെയും മാലിന്യം തള്ളാൻ കൊണ്ടുവന്ന വാഹനവും പൊലീസിനു കൈമാറി. വ്യാഴാഴ്ച രാത്രിയാണ് മാലിന്യം തള്ളിയത്. മരട് നഗരസഭയിലെ ഹോട്ടലിൽ നിന്നുള്ള മാലിന്യം കാക്കനാട് കേന്ദ്രമായി പ്രവർത്തിക്കുന്ന ഇവന്റ് മാനേജ്മെന്റ് സ്ഥാപനത്തിലെ തൊഴിലാളികളാണ് സ്കൂളിനു മുന്നിൽ ഉപേക്ഷിച്ചത്.
സ്കൂളിനു മുന്നിൽ തള്ളിയ മാലിന്യം തിരികെ എടുപ്പിച്ചു; 4 യുവാക്കളെയും വാഹനവും പൊലീസിനു കൈമാറി
ജോവാൻ മധുമല
0