കോവിഷീൽഡ് വാക്സിന്റെ രണ്ടാം ഡോസിന്റെ ഇടവേള കൂട്ടിയത് ഫലപ്രാപ്തിക്കു വേണ്ടിയെന്ന് കേന്ദ്രം






കൊച്ചി : കോവിഷീൽഡ് വാക്സിന്റെ രണ്ടാം ഡോസിന്റെ ഇടവേള കൂട്ടിയത് ഫലപ്രാപ്തിക്കു വേണ്ടിയാണെന്ന് കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ. 

ഇടവേള 84 ദിവസമാക്കിയത് വാക്സിൻക്ഷാമം കൊണ്ടല്ലെന്നും കേന്ദ്രം വിശദീകരിച്ചു. മൂന്നാംഡോസ് വാക്സിൻ നൽകാൻ നിലവിൽ വ്യവസ്ഥയില്ലെന്നും കേന്ദ്രസർക്കാർ ഹൈക്കോടതിയെ അറിയിച്ചു.

കോവിഡ് വാക്സിനുമായി ബന്ധപ്പെട്ട് ഇന്ന് രണ്ടു ഹർജികളാണ് ഹൈക്കോടതി മുൻപാകെ വന്നത്. ഇതിലൊന്ന് കിറ്റക്സ് കമ്പനി നൽകിയതായിരുന്നു. തങ്ങളുടെ ജീവനക്കാർക്ക് കോവിഷീൽഡിന്റെ വാക്സിന്റെ ആദ്യ ഡോസ് നൽകിയെന്നും അതു കഴിഞ്ഞ് 45 ദിവസമായിട്ടും രണ്ടാം ഡോസ് കുത്തിവെപ്പ് നൽകാൻ അനുമതി നൽകുന്നില്ല എന്നായിരുന്നു കിറ്റക്സിന്റെ പരാതി. 

വാക്സിൻ എടുക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ടാണ് കിറ്റക്സ് ഹൈക്കോടതിയെ സമീപിച്ചത്.


Previous Post Next Post