ചെന്നൈ : ചൂളമേട് സ്വദേശിയുടെ ബൈക്ക് വാങ്ങാനായി എത്തി ടെസ്റ്റ് ഡ്രൈവിനെന്ന വ്യാജേന മോട്ടോര്‍ ബൈക്കുമായി കടന്ന യുവാവ് പിടിയില്‍. കണ്ണൂര്‍ തലശ്ശേരി സ്വദേശി മുഹമ്മദ് നിഹാല്‍ (29) ആണ് അറസ്റ്റിലായത്. ബൈക്ക് ചെന്നൈയില്‍ വിറ്റ ശേഷം പണവുമായി മുങ്ങുകയായിരുന്നു ലക്ഷ്യം. ഫോണിന്റെ സിഗ്നല്‍ പിന്തുടര്‍ന്ന പൊലീസ് ഇയാളെ നോളമ്പൂരിലെ ഒരു ലോഡ്ജില്‍ നിന്നാണ് പിടികൂടിയത്. ലോഡ്ജിനു മുന്നില്‍ നമ്പര്‍ പ്ലേറ്റ് ഇളക്കി മാറ്റിയ നിലയില്‍ മോഷ്ടിച്ച ബൈക്കും കണ്ടെടുത്തു.
എംസിഎ ബിരുദധാരിയായ പ്രതിക്കെതിരെ തലശ്ശേരിയിലും കേസുണ്ട്. നഗരത്തിലെ വിവിധ സ്ഥലങ്ങളില്‍ ഓട്ടോയില്‍ യാത്ര ചെയ്ത ഇയാള്‍ ഓട്ടോ ഡ്രൈവര്‍ക്ക് 1500 രൂപയോളം നല്‍കാനുണ്ടെന്നും തങ്ങിയിരുന്ന ലോഡ്ജിന്റെ വാടക ഇതു വരെ നല്‍കിയിട്ടില്ലെന്നും പൊലീസ് പറഞ്ഞു.