ന്യൂഡല്‍ഹി : മുംബൈയില്‍ 15 വയസുള്ള പെണ്‍കുട്ടിയെ ഒമ്ബത് മാസത്തിനിടെ 30 തവണ കൂട്ടലൈംഗീക പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ 33 പേര്‍ക്കെതിരെ കേസ്. പ്രായപൂര്‍ത്തിയാകാത്ത രണ്ട് പേര് ഉള്‍പ്പെടെ 24 പേരെ പോലീസ് പിടികൂടി.
കഴിഞ്ഞ ജനുവരി മാസം മുതല്‍ പെണ്‍കുട്ടി പീഡനത്തിന് ഇരയാകുകയാണെന്ന് പോലീസ് പറയുന്നു. ആണ് സുഹൃത്താണ് ആദ്യം പീഡിപ്പിച്ചത്. ഇതിന്റെ ദൃശ്യം പകര്‍ത്തി ഭീഷണിപ്പെടുത്തിയായിരുന്നു പിന്നീടുള്ള പീഡനം.
പ്രതി പെണ്‍കുട്ടിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ സുഹൃത്തുക്കള്‍ക്കും പരിചയക്കാര്‍ക്കും കൈമാറി. ഇവര്‍ ഇത് ഉപയോഗിച്ച് ഭീഷണിപ്പെടുത്തി കൗമാരക്കാരിയെ പീഡിപ്പിച്ചു. നിരവധി തവണ കൂട്ടലൈംഗീക പീഡനത്തിന് പെണ്‍കുട്ടി ഇരയായതായി പോലീസ് പറയുന്നു.
മുംബൈയുടെ പലഭാഗത്തുവച്ചും പീഡനം നടന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കിയത്. പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്.