പാലക്കാട് 200 കിലോ കഞ്ചാവുമായി അഞ്ച് പേർ പിടിയിൽ.







പാലക്കാട് :  200 കിലോ കഞ്ചാവുമായി അഞ്ച് പേർ പിടിയിൽ.
പശ്ചിമ ബംഗാളിൽ നിന്നുള്ള ബസിൽ കടത്തുകയായിരുന്ന കഞ്ചാവാണ് പിടികൂടിയത്.  വോൾവോ ബസ് ഡ്രൈവറായ എറണാകുളം സ്വദേശി സഞ്ജയ് എന്നയാളെ കസ്റ്റഡിയിലെടുത്തു. 

പാലക്കാട് പാലനയിൽ വച്ച് കഞ്ചാവ് കൈപ്പറ്റാൻ വന്ന നാല് പേരും പിടിയിലായത്.

എറണാകുളം സ്വദേശികളായ സുരേന്ദ്രൻ, അജീഷ്, നിതീഷ് കുമാർ, പാരിഷ് മാഹിൻ എന്നിവരാണ് പിടിയിലായ മറ്റുള്ളവർ. രണ്ട് വാഹനങ്ങളിലായാണ് ഇവർ ബസ്സിൽ നിന്ന് കഞ്ചാവ് ശേഖരിക്കാൻ വന്നത്. 

പശ്ചിമ ബംഗാളിൽ നിന്നും തൃശൂർ/എറണാകുളം ജില്ലയിലേക്ക് തൊഴിലാളികളെ കൊണ്ടുവന്ന ബസിലാണ് കഞ്ചാവ് കടത്താൻ ശ്രമിച്ചത്. 

എറണാകുളം സ്വദേശി സലാം എന്നയാൾക്ക് വേണ്ടിയാണ് കഞ്ചാവ് കൊണ്ടുവന്നത്.  വിശാഖപട്ടണത്തെ കാക്കിനട എന്ന സ്ഥലത്ത് നിന്നുമാണ് കഞ്ചാവ് കയറ്റിയത്.

Previous Post Next Post