ഈരാറ്റുപേട്ട: ഈരാറ്റുപേട്ടയില്‍ വന്‍ കഞ്ചാവ് വേട്ട. 2.1 കിലോ കഞ്ചാവുമായി യുവാവ് എക്‌സൈസ് പിടിയില്‍.
ഈരാറ്റുപേട്ട എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ വൈശാഖ് വി പിള്ളക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡിലാണ് യുവാവ് പിടിയിലായത്.
ഈരാറ്റുപേട്ട-പാലാ റോഡില്‍ വടക്കേക്കരയില്‍ റോഡരികില്‍ വച്ച് വില്‍പ്പനക്കായി കഞ്ചാവ് കൈവശം വച്ച് സ്‌കൂട്ടറില്‍ കടത്തികൊണ്ടുവന്ന കഞ്ചാവും യുവാവില്‍ നിന്നു പിടിച്ചെടുത്തു.
ഈരാറ്റുപേട്ട മറ്റയ്ക്കാട് പുതുപ്പറമ്പില്‍ നിയാസ് പി ഐ (35) ആണ് പിടിയിലായത്. ഇയാള്‍ക്കെതിരെ കേസെടുത്തു.
ടിയാന്റെ കൈവശത്ത് നിന്ന് 2.1 കിലോ ഉണക്ക കഞ്ചാവും കഞ്ചാവ് കടത്തി കൊണ്ട് വന്ന യമഹ റേ സ്‌കൂട്ടറും കസ്റ്റടിയില്‍ എടുത്തു.
പാര്‍ട്ടിയില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ മനോജ് ടി ജെ, മുഹമ്മദ് അഷ്റഫ് സിവില്‍ എക്സൈസ് ഓഫീസര്‍ മാരായ ജസ്റ്റിന്‍ തോമസ്,നവാസ് കെ എ , വിശാഖ് കെ വി, നൗഫല്‍ കരിം,പ്രദീഷ് ജോസഫ്, റോയി വര്‍ഗീസ് വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍മാരായ സുജാത സി ബി, പ്രിയ കെ ദിവാകരന്‍, എന്നിവര്‍ പങ്കെടുത്തു.