ന്യൂഡല്‍ഹി : ജെഇഇ മെയിന്‍ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. രാത്രി വൈകിയാണ് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി ഫലം പ്രസിദ്ധീകരിച്ചത്. 44 പേര്‍ക്ക് നൂറുശതമാനം സ്‌കോര്‍ നേടാനായി. 18 പേര്‍ക്ക് ഒന്നാം റാങ്കുണ്ട്.
ഒന്നാം റാങ്കുകാരില്‍ കേരളത്തില്‍ നിന്നും ആരുമില്ല. 9 ലക്ഷത്തിലേറെ വിദ്യാര്‍ത്ഥികളാണ് ഇത്തവണ ജെഇഇ പരീക്ഷ എഴുതിയത്.