ദുബായ് ഡ്യൂട്ടി ഫ്രീയുടെ നറുക്കെടുപ്പില്‍ 10 ലക്ഷം യുഎസ് ഡോളർ ( 7 കോടി ഇന്ത്യന്‍ രൂപ) മുംബൈ മലയാളിക്ക്. ഈ മാസം ഒന്നിന് മുംബൈ മലയാളിയായ സുഗന്ധി പിളളയുടെ പേരില്‍ ഭർത്താവ് മഹേഷും, സഹപ്രവർത്തകരും ചേർന്നെടുത്ത ടിക്കറ്റിനാണ് ഇന്നലെ നടന്ന നറുക്കെടുപ്പില്‍ സമ്മാനം ലഭിച്ചത്.
10 ഇന്ത്യാക്കാരും ലബനീസ്, ഫിലിപ്പിനോ സ്വദേശികളും ചേർന്നാണ് ടിക്കറ്റെടുത്തത്. സുഗന്ധിയുടെ പേരിൽ എടുത്ത 1750 നമ്പർ ടിക്കറ്റാണ് സമ്മാനാർഹമായത്. കഴിഞ്ഞ 15 വർഷമായി ടിക്കറ്റ് എടുക്കാറുണ്ടായിരുന്നുവെന്ന് മഹേഷ് പറഞ്ഞു. ഓരോ തവണയും ഓരോരുത്തരാണ് ടിക്കറ്റെടുക്കുന്നത്. ഇത്തവണ തന്‍റെ അവസരം വന്നപ്പോള്‍ ഭാര്യയുടെ പേരില്‍ ടിക്കറ്റെടുക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് മഹേഷ് കൂട്ടിച്ചേർത്തു. അതേസമയം ഇന്ന് നടന്ന മറ്റൊരു നറുക്കെടുപ്പില്‍ ഇന്ത്യാക്കാരനായ ധനശേഖർ ബാലസുന്ദരത്തിന് ആഢംബര മോട്ടോർ ബൈക്ക് സമ്മാനം ലഭിച്ചു.