യുവാവ് കുത്തേറ്റ് മരിച്ചു; അയൽവാസി പിടിയിൽ






പാലക്കാട് :പൂക്കോട്ടുകാവ് കല്ലുവഴിയിൽ യുവാവ് കുത്തേറ്റ് മരിച്ചു. കിണാശ്ശേരി സ്വദേശി ദിലീപാണ് മരിച്ചത്. അയൽവാസി ശ്രീനുമോനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇന്ന് വൈകിട്ട് മൂന്നരയോടെ കല്ലുവഴി സെന്ററിലായിരുന്നു കൊലപാതകം. ബസ് കാത്ത് നിന്നിരുന്ന ദിലീപിനെ ബൈക്കിലെത്തിയ ശ്രീനുമോൻ കുത്തിവീഴ്ത്തുകയായിരുന്നു. കഴുത്തിനും വയറിനും കുത്തേറ്റ നിലയിൽ ശ്രീനുമോനെ ഒറ്റപ്പാലം താലൂക്കാശുപത്രിയിലെത്തിച്ചുവെങ്കിലും മരിച്ചു. ഇരുവരും തമ്മിലുള്ള വ്യക്തി വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു.

അറസ്റ്റിലായ ശ്രീനുമോനെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ദിലീപിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

Previous Post Next Post