അറുത്തുമാറ്റിയ നിലയിൽ പുരുഷ ജനനേന്ദ്രിയം കുപ്പിയിൽ





.

തോട്ടത്തിൽ പുല്ലുചെത്താൻ ചെന്നയാൾ ആ കാഴ്ച കണ്ടു ഞെട്ടി. അറുത്തുമാറ്റി കുപ്പിയിലാക്കിയ ഒരു പുരുഷ ജനനേന്ദ്രിയം. തോട്ടത്തിൽ അതിരൂക്ഷമായ ദുർഗന്ധം എന്തെന്ന് തേടുമ്പോഴാണ് അറുത്തുമാറ്റിയ നിലയിൽ കുപ്പിക്കുള്ളിലാക്കി ഉപേക്ഷിച്ച നിലയിൽ ഒരു പുരുഷന്റെ ജനനേന്ദ്രിയം അയാൾ കാണുന്നത്.
തോട്ടക്കാരൻ മൂന്ന് മാസത്തിനിടെ പറമ്പിൽ പടർന്ന് പന്തലിച്ച പുല്ല് അറുത്തുമാറ്റാൻ പോവുകയായിരുന്നു. അപ്പോഴാണ് ഈ കാഴ്ച കാണുന്നത്. തോട്ടക്കാരൻ തോട്ടം വൃത്തിയാക്കുന്നതിനിടെ അബദ്ധത്തിൽ കുപ്പി പൊട്ടിയിരുന്നു. വിവരം അറിഞ്ഞെത്തിയ പൊലീസിന് ഒട്ടേറെ കാര്യങ്ങളിൽ സംഭവത്തിൽ ദുരൂഹത ഉണ്ടായിട്ടുണ്ട്.
അർജന്റീനയിൽ അറ്റ്ലാന്റിക് സമുദ്രത്തിന്റെ തീരപ്രദേശത്തുള്ള മാർ ഡി പ്ലാറ്റ റിസോർട്ടിന് 30 മൈൽ പടിഞ്ഞാറ് ബ്യൂണസ് അയേഴ്സ് പ്രവിശ്യയിലെ ബാൽകാർസിലുള്ള ഒരു തോട്ടത്തിലാണ് ഈ ഞെട്ടിക്കുന്ന സംഭവം. ഫോറൻസിക് വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി.
എന്നാൽ മുറിച്ചുമാറ്റപ്പെട്ട ലിംഗം ആരുടേതാണെന്നോ, ഇത് സംബന്ധിച്ച അവരുടെ സംശയങ്ങളോ പുറത്ത് വന്നിട്ടില്ല. മനുഷ്യാവശിഷ്ടങ്ങളുടെ കണ്ടെത്തൽ പട്ടികയിൽ പെടുത്തിയ കേസിൽ കോടതി ആണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
ജനനേന്ദ്രിയം കണ്ടെത്തിയ കുപ്പിയിയുടെയും പോലീസ് സ്ഥലപരിശോധന നടത്തുന്നതിന്റെയും ചിത്രങ്ങൾ പ്രാദേശിക മാധ്യമങ്ങളിൽ ഇതിനകം പ്രസിദ്ധീകരിച്ചു. ഇത് അർജന്റീനയിലെ ഒരു ‘ലോറീന ബോബിറ്റ്’ സംഭവമാണോ എന്ന സംശയമാണ് ഇപ്പോൾ ബലപ്പെടുന്നത്.
അമേരിക്കൻ യുവതിയായ ലോറീന ബോബിറ്റ് വർഷങ്ങളോളം നേരിട്ട ബലാത്സംഗത്തിനും പീഡനത്തിനും പിറകെ കിടക്കയിൽ ഉറങ്ങുമ്പോൾ ഭർത്താവ് ജോണിന്റെ ലിംഗം കത്തി ഉപയോഗിച്ച് മുറിച്ചെടുത്ത സംഭവം ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു.


أحدث أقدم