സംസ്ഥാനത്തെ സ്വകാര്യ ലാബുകളില്‍ ആന്‍റിജന്‍ പരിശോധന നിര്‍ത്താന്‍ ശനിയാഴ്ച ചേര്‍ന്ന കോവിഡ് അവലോകന യോഗത്തില്‍ സര്‍ക്കാര്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
ശനിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയിലായിരുന്നു അവലോകന യോഗം.
സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ ഡോക്ടറുടെ നിര്‍ദേശ പ്രകാരം മാത്രമായിരിക്കും ഇനി മുതല്‍ ആന്‍റിജന്‍ പരിശോധന അനുവദിക്കുക. സംസ്ഥാനത്തെ ആദ്യ ഡോസ് വാക്‌സിനേഷന്‍ നിരക്ക് 90 ശതമാനത്തില്‍ എത്തുന്ന സാഹചര്യത്തിലാണ് തീരുമാനം.
നേരത്തെ സംസ്ഥാനത്ത് ആര്‍.ടി.പി.സി.ആര്‍ പരിശോധന വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ആറു ജില്ലകളില്‍ മുഴുവന്‍ കോവിഡ് പരിശോധനകളും ആര്‍.ടി.പി.സി.ആര്‍ ആക്കുവാന്‍ സര്‍ക്കാര്‍ നേരത്തെ തീരുമാനമെടുത്തിരുന്നു.
കഴിഞ്ഞ രണ്ടു മാസങ്ങളില്‍ കോവിഡ് പോസിറ്റീവ് ആയ ആളുകള്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തേണ്ടതില്ലെന്നും അവലോകന യോഗത്തില്‍ തീരുമാനമായി. മരണ നിരക്ക് അധികമുള്ള 65 വയസിന് മുകളിലുള്ളവരില്‍ വാക്‌സിന്‍ സ്വീകരിക്കാത്തവരെ എത്രയും വേഗം കണ്ടെത്തി വാക്‌സിനേഷന്‍ നല്‍കാന്‍ പ്രത്യേക ഡ്രൈവ് നടത്താനും തീരുമാനമായി.
♦️