പതിനഞ്ചോളം യുവതികളെ വിവാഹവാഗ്ദാനം നടത്തി പീഡിപ്പിച്ച മലയാളി ടെക്കി അറസ്റ്റിൽ






ബെം​ഗളൂരു: ബെംഗളൂരുവില്‍ വന്‍ വിവാഹതട്ടിപ്പ് നടത്തിയ മലയാളിയെ പൊലീസ് അറസ്റ്റ് ചെയ്തു. വിവാഹവാഗ്ദാനം നല്‍കി സ്ത്രീകളെ ലൈംഗീകമായും സാമ്പത്തികമായും ചൂഷണം ചെയ്ത ഹെറാള്‍ഡ് തോമസ് എന്നയാളെയാണ് പൊലീസ് പിടികൂടിയത്.

മുംബൈ സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് ഹെറാള്‍ഡിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

ബെംഗളൂരുവിലെ ഒരു ഐടി കമ്ബനിയില്‍ സീനിയര്‍ ടെക്കിയായി ജോലി ചെയ്തിരുന്ന ഹെറാള്‍ഡ് മാട്രിമോണിയല്‍ സൈറ്റുകളിലൂടെയാണ് യുവതികളെ കെണിയില്‍പ്പെടുത്തിയിരുന്നത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള സ്ത്രീകള്‍ ഇയാളുടെ ചൂഷണത്തിനിരയായെന്നാണ് പൊലീസ് നല്‍കുന്ന സൂചന.

ഇയാളുടെ തട്ടിപ്പിന് ഇരയായ പതിനഞ്ചോളം യുവതികളുണ്ടെന്നാണ് പ്രാഥമിക വിവരം. കേരളത്തില്‍ ഭാര്യയും മക്കളും ഉണ്ടായിരുന്നുവെങ്കിലും അക്കാര്യം മറച്ചു വച്ചായിരുന്നു ഹെറാള്‍ഡിന്‍്റെ തട്ടിപ്പ്. സൗ​ഹൃദത്തിലാവുന്ന സ്ത്രീകളെ ലൈം​ഗീകമായി ഉപയോ​ഗിക്കുന്നത് കൂടാതെ പണവും സ്വര്‍ണവും തട്ടിയെടുക്കുന്നതായിരുന്നു ഇയാളുടെ രീതി.

Previous Post Next Post