കഞ്ചാവ് കേസിൽ ഹൈടെക് ജയിലിൽ ശിക്ഷയനുഭവിച്ച് വരുന്ന സാനു എന്ന തടവുകാരനിൽ നിന്നാണ് ജയിലധികൃർ പിടികൂടിയത്. ഏകദേശം നൂറു ഗ്രാമിലേറെ കഞ്ചാവാണ് സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ച് വച്ച നിലയിൽ കഞ്ചാവ് കടത്താൻ ശ്രമിച്ചത്. ഏഴു ദിവസം മുമ്പാണ് ഇയാളെ പിതാവിന്റെ മരണാനന്തര ചടങ്ങുകളിൽ പ്രത്യേക ഇളവ് നൽകി പരോൾ നൽകിയത്. ഇന്നലെ വൈകീട്ടാണ് ഇയാൾ തിരിച്ചെത്തിയത്. തുടർന്ന് നടത്തിയ ദേഹ പരിശോധനയിലാണ് കഞ്ചാവ് കടത്തിയത് കണ്ടെത്തിയത്. കഞ്ചാവ് കടത്തിയ സംഭവത്തിൽ കൂടുതൽ നടപടികൾ ്‌സ്വീകരിക്കുന്നതിന് വിയ്യൂർ പൊലീസിന് കൈമാറിയതായി അതിസുരക്ഷ ജയിൽ സൂപ്രണ്ട് സുനിൽ കുമാർ പറഞ്ഞു.