ബംഗാൾ ഉൾക്കടൽ ന്യുനമർദം തീവ്രന്യുനമർദമായി ; കേരളത്തിൽ നാല് ജില്ലകളിൽ മഞ്ഞ അലർട്ട്








തീവ്രന്യുനമർദം ഇന്ന് 'ഗുലാബ്' ചുഴലിക്കാറ്റായി മാറാൻ സാധ്യത. പാക്കിസ്ഥാൻ നിർദേശിച്ച പേരാണ് ഗുലാബ്. ആന്ധ്ര, ഒഡീഷ തീരങ്ങളിൽ ജാഗ്രത നിർദേശം. അതിതീവ്രമഴക്കു സാധ്യത.

കേരളത്തിൽ മഴ സജീവമാകാൻ സാധ്യത. ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. 
നാളെ ഈ ജില്ലകൾക്കൊപ്പം എറണാകുളം, കൊല്ലം ജില്ലകളിൽ കൂടി മഞ്ഞ അലർട്ട് പ്രാപിച്ചു. 

പസഫിക് സമുദ്രത്തിൽ വിയറ്റ്നാമിനു സമീപം രൂപമെടുത്തിരിക്കുന്ന ഡിയാൻമു ചുഴലിക്കാറ്റും കേരളത്തിൽ ശക്തമായ മഴക്കു സാധ്യതയൊരുക്കുന്നു.
 
വടക്കൻ ആന്ധ്രാ പ്രദേശ് - തെക്കൻ ഒഡിഷ തീരത്ത് ചുഴലിക്കാറ്റ് മുന്നറിയിപ്പ്

മധ്യ കിഴക്കൻ ബംഗാൾ ഉൾകടലിൽ രൂപപ്പെട്ട ന്യുന മർദ്ദം വൈകിട്ട് 5.30 ഓടെ ശക്തിപ്രാപിച്ചു തീവ്ര ന്യുന മർദ്ദമായി മാറി ഗോപാൽപുരിന് ( ഒഡിഷ ) 670 km കലിംഗപട്ടണത്തിന് ( ആന്ധ്രാ പ്രദേശ് ) 740 km അകലെയായി സ്ഥിതി ചെയ്യുന്നു.

അടുത്ത 12 മണിക്കൂറിനുള്ളിൽ ശക്തി പ്രാപിച്ചു അതി തീവ്ര ന്യുന മർദ്ധമായും തുടർന്ന് 'ഗുലാബ്' ചുഴലിക്കാറ്റായി മാറി വിശാഖപട്ടണത്തിനും ഗോപാൽപുരിനും ഇടയിൽ കലിംഗപട്ടണത്തിന് സമീപത്തുകൂടി ഞായറാഴ്ച (സെപ്റ്റംബർ 26 ) വൈകുന്നേരത്തോടെ കരയിൽ പ്രവേശിക്കാൻ സാധ്യത.

കേരളത്തിൽ സെപ്റ്റംബർ 25- 28 വരെ മഴ സജീവമാകാൻ സാധ്യത.
Previous Post Next Post