കോട്ടയം തിരുവാർപ്പിൽ വീട്ടിൽ അതിക്രമിച്ചു കയറി ആക്രമണം രണ്ട് പേർ അറസ്റ്റിൽ.


A1-പെരുമ്പായിക്കാട് വില്ലേജിൽ   കുമാരനെല്ലൂർ ഭാഗത്ത് പരിയാരത്ത് കാലായിൽ വീട്ടിൽ ബഷീർ മകൻ 42 വയസുള്ള ഷംനാസ്, A2- തിരുവാർപ്പ് വില്ലേജിൽ  വെട്ടിക്കാട്ട് ഭാഗത്ത് കുറയൻകേരിൽ വീട്ടിൽ പൊന്നപ്പൻ മകൻ ജിത്തു എന്നു വിളിക്കുന്ന 33 വയസുള്ള ശ്രീജിത്ത് എന്നിവരെ ആണ് അറസ്റ്റ് ചെയ്തത്.
27 7 2025 തീയതി  വൈകിട്ട് ആറുമണിയോടെ ഒരു ബൈക്കിൽ എത്തിയ പ്രതികൾ പരാതിക്കാരൻ കുടുംബമായി താമസിച്ചുവരുന്ന തിരുവാർപ്പ് വില്ലേജിൽ, മീൻ ചിറ  ഭാഗത്തുള്ള വീടിന്റെ മുറ്റത്ത് അതിക്രമിച്ചുകയറി ചീത്തവിളിക്കുകയും,
 ഒന്നാം പ്രതിയുടെ അനുജൻ ഷംനാദി നെതിരെ കോട്ടയം വെസ്റ്റ് സ്റ്റേഷനിലുള്ള കേസിൽ കോടതിയിൽ ഷംനാദിന അനുകൂലമായി മൊഴിമാറ്റി പറയണമെന്നും, അല്ലാത്തപക്ഷം ജീവിക്കാൻ അനുവദിക്കുകയില്ലെന്നും കൊന്നുകളയും എന്നും ഭീഷണിപ്പെടുത്തിക്കൊണ്ട്, ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. സംഭവത്തിൽ കേസെടുത്ത കുമരകം പോലീസ് പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. കോടതി ഇവരെ റിമാൻഡ് ചെയ്തിട്ടുള്ളതാണ്.
Previous Post Next Post