കൊച്ചിയില്‍ രോഗിയുമായി പോയ കാര്‍ നിയന്ത്രണം തെറ്റി പ്രഭാത നടത്തത്തിനിറങ്ങിയവരുടെ മേല്‍ ഇടിച്ചുകയറി രണ്ടു പേര്‍ മരിച്ചു. കാറിലുണ്ടായിരുന്ന രോഗിയായ ഡോക്ടര്‍ ഹൃദയസ്തംഭനത്തെ തുടര്‍ന്നും മരിച്ചു. എറണാകുളം പഴങ്ങനാട് ഷാപ്പുംപടിയില്‍ ഇന്ന് പുലര്‍ച്ചെയാണ് അപകടം.
പഴങ്ങനാട് സ്വദേശികളായ സുബൈദ, നസീമ എന്നിവരാണ് മരിച്ചത്. ഇവര്‍ക്കൊപ്പം രാവിലെ നടക്കാനുണ്ടായിരുന്ന രണ്ടു പേര്‍ക്ക് പരിക്കേറ്റു. കാറില്‍ ആശുപത്രിയിലേക്ക കൊണ്ടുപോയ ഡോക്ടര്‍ സ്വപനയാണ് ഹൃദ.യസ്തംഭനത്തെത്തുടര്‍ന്ന് മരിച്ചത്.
പ്രഭാത നടത്തത്തിന് ഇറങ്ങിയവരുടെ മേലേക്ക് നിയന്ത്രണം തെറ്റിയ കാര്‍ ഇടിച്ചുകയറുകയായിരുന്നു. കാറില്‍ രോഗിക്കൊപ്പമുണ്ടായിരുന്ന ഒരാള്‍ക്ക് കാലിന് പരിക്കേറ്റു. ഇയാള്‍ ചികിത്സയിലാണ്.