ബംഗളൂരുവിൽ പ്ലസ് വൺ വിദ്യാർഥി വെടിയേറ്റ് മരിച്ച നിലയിൽ







ബംഗളൂരുവിൽ വിദ്യാർഥിയെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. സൈനിക സ്‌കൂളിലെ പ്ലസ് വൺ വിദ്യാർഥി രാഹുൽ ഭണ്ഡാരിയെയാണ്(17) മരിച്ച നിലയിൽ കണ്ടത്. വീടിന് സമീപത്തെ സഞ്ജയ് നഗർ ബസ് സ്റ്റോപ്പിൽ രാവിലെ അഞ്ച് മണിയോടെയാണ് മൃതദേഹം കണ്ടത്.

പുലർച്ചെ നടക്കാനിറങ്ങിയവരാണ് മൃതദേഹം കണ്ടത്. പഠനവുമായി ബന്ധപ്പെട്ട് രാഹുൽ കടുത്ത മാനസിക സമ്മർദം നേരിട്ടിരുന്നതായി പോലീസ് പറയുന്നു. റിട്ട. സൈനികോദ്യോഗസ്ഥനായ പിതാവിന്റെ തോക്ക് ഉപയോഗിച്ച് സ്വയം വെടിയുതിർത്തതാകാമെന്നാണ് സംശയം.
Previous Post Next Post