ചെന്നൈ/ തമിഴ്നാട്ടിൽ രജനികാന്ത് ചിത്രം “അണ്ണാത്തെ”യുടെ പോസ്റ്ററില്‍ ആരാധകരുടെ മൃഗബലി. രജനികാന്തിനെതിരെ പരാതിയുമായി അഭിഭാഷകനായ തമില്‍വേന്‍ടൻ തമിഴ്നാട് ഡി ജി പിക്ക് പരാതി നല്‍കി. നവംബർ 4 ന് റിലീസിനൊരുങ്ങുന്ന രജനികാന്തിന്റെ അണ്ണാത്തെ ചിത്രത്തിന്റെ പോസ്റ്ററിനായിരുന്നു ആരാധകരുടെ മൃഗബലി ആഘോഷം. ആടിന്റെ ചോര ഒഴുക്കിയായിരുന്നു മൃഗബലി.
സംഭവം സോഷ്യൽ മീഡിയയിൽ വൈറൽ ആയതോടെ രൂക്ഷ വിമർശങ്ങളും ഉണ്ടായി.സംഭവത്തിൽ നടൻ ഒരു പ്രതികരണവും നടത്താത്തതും തന്റെ ആരാധകരെ പിന്തിരിപ്പിക്കാതിരുന്നതും വിവാദമായി. ദേശീയപാതയില്‍ സ്ത്രീകളും കുട്ടികളും അടക്കം നിരവധി ആളുകള്‍ നോക്കി നില്‍ക്കെ ആരാധകരുടെ കടുത്ത ആഘോഷം നടനെതിരെ കേസ് കൊടുക്കുന്നതിൽ വരെ എത്തി.
സംഭവത്തിൽ താരം തുടർന്ന് വരുന്ന മൗനം ഇനിയും ആരാധകരെ ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ പ്രേരിപ്പിക്കുമെന്നും. ആരാധകരുടെ പ്രവര്‍ത്തിയെ അപലപിക്കാത്തതിലും പ്രതിഷേധിച്ചാണ് അഭിഭാഷകനായ തമില്‍വേന്‍ടൻ തമിഴ്നാട് ഡി ജി പിക്ക് പരാതി നല്‍കിയിട്ടുള്ളത്.