കൊല്ലം : ആഡംബര മോട്ടോർ ബൈക്ക് ഉപയോഗിച്ച് ദളിത് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ വിദേശത്ത് ഒളിവിലായിരുന്ന പ്രതിയെ അറസ്റ്റ് ചെയ്തു.കരുനാഗപ്പള്ളി തൊടിയൂർ ഇടക്കുളങ്ങര അൻസിൽ നിവാസിൽ അഹനാസ് ആണ് അറസ്റ്റിലായത്
മാളിയേക്കൽ ഗേറ്റിനു സമീപം വെച്ച് മോട്ടർസൈക്കിൾനു സൈഡ് കൊടുത്തില്ല എന്ന വിരോധത്തിൽ കല്ലേലിഭാഗം പ്ലാവില തെക്കതിൽ രതീഷിനെ ആണ് ആഡംബര ബൈക്ക് ഉപയോഗിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്.വിദേശത്തായിരുന്ന പ്രതി തിരിച്ചു വരുന്ന വഴിക്ക് നെടുമ്പാശ്ശേരി എയർപോർട്ടിൽ എമിഗ്രേഷൻ വിഭാഗം ആണ് പ്രിയ തടഞ്ഞുനിർത്തി കരുനാഗപ്പള്ളി പോലീസിന് കൈമാറിയത്
പ്രതിക്കെതിരെ നേരത്തെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു അതിന്റെ അടിസ്ഥാനത്തിൽ ആണ് എമിഗ്രേഷൻ വിഭാഗം പ്രതിയെ തടഞ്ഞുനിർത്തുകയും കരുനാഗപ്പള്ളി പോലീസിന് കൈമാറുകയും ചെയ്തത്