മലപ്പുറം കോട്ടക്കലില്‍ പിടിച്ചെടുത്ത ഹാന്‍സ് മറിച്ചു വിറ്റ പോലീസ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യ്തു.രചീന്ദ്രന്‍ , സജി അലക്‌സാണ്ടര്‍ എന്നിവര്‍ക്കെതിരെയാണ് നടപടി.
കഴിഞ്ഞ ഏപ്രിലില്‍ ആണ് 32 ചാക്ക് ഹാന്‍സ് ഉള്‍പ്പെടെയുള്ള നിരോധിത പുകയില ഉത്പന്നങ്ങള്‍ കോട്ടക്കല്‍ പോലീസ് പിടികൂടിയത്.1600 പാക്കറ്റുകളിലായി ഹാന്‍സ് അടക്കമുള്ള പുകയില ഉത്പന്നങ്ങളാണ് പിടിച്ചെടുത്തത്.വിപണിയില്‍ 40 ലക്ഷത്തോളം രൂപ വില മതിക്കുന്നത് ആണിവ.കോടതിയില്‍ ഹാജരാക്കിയ ശേഷം ഇത് സ്റ്റേഷനില്‍ സൂക്ഷിച്ചിരുന്നു. നശിപ്പിക്കാന്‍ നിര്‍ദേശിച്ച ഇവ പോലീസ് മറിച്ച് വില്‍ക്കുകയായിരുന്നു. ഇടനിലക്കാരന്‍ വഴി നടത്തിയ ഈ ഇടപാടില്‍ 1,20000 രൂപക്ക് ആണ് മറിച്ച് വിറ്റത് .ഇവയ്ക്ക് പകരം
32 ചാക്കില്‍ 23 ചാക്കില്‍ കാലാവധി കഴിഞ്ഞ പുകയില ഉത്പന്നങ്ങള്‍ നിറച്ച് വെക്കുകയായിരുന്നു.
ബാക്കിയുള്ളവയില്‍ പ്ലാസ്റ്റിക് കവറുകള്‍ കുത്തി നിറച്ചു.പുകയില കടത്ത് കേസില്‍ പ്രതികളായവരാണ് ഈ ഇടപാടിനെക്കുറിച്ച് എസ് പി ക്ക് വിവരം നല്‍കുന്നത്.തുടര്‍ന്ന് ഡി സി ആര്‍ ബി ഡിവൈഎസ്പി മോഹന്‍ചന്ദ്രന് നടത്തിയ അന്വേഷണത്തിലാണ് പോലീസുകാരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇവരെ അന്വേഷണ വിധേയമായി സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു.