പുതുപ്പള്ളി: മൂന്നും നാലും ഗ്രൂപ്പുകൾ കൂടി തെരുവിൽ പോർവിളി മുഴക്കിയതോടെ കോൺഗ്രസ്സിൽ ആത്മാഭിമാനമുളളവർക്കു തുടരാൻ കഴിയാത്ത സാഹചര്യമാണെന്നും, യഥാർത്ഥ കോൺഗ്രസ് സംസ്കാരമുള്ളവരെ എൻ.സി.പിയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും എൻ.സി.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. ആർ. രാജൻ പറഞ്ഞു.
പുതുപ്പള്ളിയിൽ വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്ന് രാജിവച്ച് ചേർന്നവരെ എൻ.സി.പിയിലേക്ക് സ്വാഗതം ചെയ്യുകയായിരുന്നു കെ. ആർ. രാജൻ. ഘടകകക്ഷികൾ പലതും യു.ഡി.എഫിൽ നിന്നും രക്ഷപെടാൻ ശ്രമിക്കുന്ന ദയനീയ ചിത്രമാണ് കേരളത്തിലെ യു.ഡി.എഫിലെന്നും അദ്ദേഹം പറഞ്ഞു. രാജേഷ് നട്ടാശ്ശേരി അദ്ധ്യക്ഷനായി. എൻസിപി സംസ്ഥാന വൈസ് പ്രസിഡന്റ് ലതിക സുഭാഷ് മുഖ്യപ്രഭാഷണം നടത്തി