തിരുവനന്തപുരം : വി എം സുധീരനെതിരെ വിമർശനവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. സുധീരനോട് താൻ അഭിപ്രായങ്ങൾ ചോദിച്ചിരുന്നു. എന്നാൽ ആ അവസരങ്ങളൊന്നും അദ്ദേഹം വിനിയോഗിച്ചില്ലെന്നും സുധാകരൻ പറഞ്ഞു. എല്ലാ വിഷയങ്ങളും രാഷ്ട്രീയകാര്യ സമിതി ചർച്ച ചെയ്യേണ്ടതില്ല.
കെപിസിസി നടപടികളിൽ തെറ്റുണ്ടെങ്കിൽ അത് എഐസിസി ചൂണ്ടിക്കാണിക്കും. എഐസിസിയെ കാര്യങ്ങൾ അറിയിച്ച് അനുവാദത്തോടെയാണ് എല്ലാം നടപ്പാക്കുന്നത്. അതിൽ തെറ്റുകൾ ചൂണ്ടിക്കാണിച്ചാൽ തിരുത്തും. നേതൃത്വത്തിന് വീഴ്ച പറ്റിയെന്ന സതീശന്റെ പ്രസ്താവനയിലും സുധാകരൻ അതൃപ്തി രേഖപ്പെടുത്തി.
നാർകോട്ടിക് ജിഹാദ് സംബന്ധിച്ച പി ചിദംബരത്തിന്റെ പ്രസ്താവനയും കെ സുധാകരൻ തള്ളി. ചിദംബരം ഏത് പശ്ചാത്തലത്തിലാണ് ഇത് പറഞ്ഞതെന്ന് അറിയില്ല. കേരളത്തിലെ കാര്യം കേരളത്തിലെ കോൺഗ്രസ് തീരുമാനിച്ചോളാം. പാലാ ബിഷപിന്റെ അഭിപ്രായം തള്ളിപ്പറയുന്നില്ലെന്നും സുധാകരൻ പറഞ്ഞു.