സിവിൽ സർവീസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; മലയാളിയായ കെ മീരക്ക് ആറാം റാങ്ക്, ശുഭം കുമാർ ഒന്നാമൻ




 


ന്യൂഡൽഹി : സിവിൽ സർവീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ശുഭം കുമാറിനാണ് ഒന്നാം റാങ്ക്. ജാഗൃതി അവസ്തി രണ്ടാം റാങ്കും അങ്കിത ജയിൻ മൂന്നാം റാങ്കും കരസ്ഥമാക്കി. തൃശ്ശൂർ സ്വദേശിയായ കെ മീര ആറാം റാങ്ക് നേടി. ആദ്യ ആറ് റാങ്കുകളിൽ അഞ്ചും വനിതകൾക്കാണ്

മലയാളികളായ മിഥുൻ പ്രേംരാജ് പന്ത്രണ്ടാം റാങ്കും കരിഷ്മ നായർ പതിനാലാം റാങ്കും സ്വന്തമാക്കി. പി ശ്രീജക്ക് 20ാം റാങ്കും അപർണ രമേശിന് 35ാം റാങ്കും സ്വന്തമാക്കി. അശ്വതി ജിജി(41), നിഷ(51), വീണ എസ് സുധൻ(57), അപർണ എം പി(62) എന്നിവരാണ് നൂറിന് താഴെ റാങ്കുള്ള മറ്റ് മലയാളികൾ.
Previous Post Next Post