പാമ്പാടി : പാമ്പാടി ടൗണിൽ ടോറസും ബൈക്കും കൂട്ടിയിടിച്ചു ബൈക്ക് യാത്രിക്ക് നിസാരമായ പരിക്കുപറ്റി .
ഇന്ന് ഉച്ചക്ക് 12: 30 ന് പാമ്പാടി ഡാലിയ ബാറിന് സമീപം ഉള്ള മാക്കൽ സൂപ്പർ മാക്കറ്റിന് മുമ്പിലായിരുന്നു അപകടം കോട്ടയം ഭാഗത്തു നിന്നും വന്ന
ടോറസും ബൈക്കും ആണ് അപകടത്തിൽ പ്പെട്ടത്ത് ബൈക്കിനെ ഓവർ ടേക്ക് ചെയ്ത ടോറസ് ബൈക്കിൽ തട്ടി ബൈക്ക് മറിയുകയായിരുന്നു
റോഡിലേക്ക് വീണ ബൈക്ക് യാത്രികൻ മറ്റ് വാഹനങ്ങൾ അടിയിൽ പെടാതെ രക്ഷപെടുകയായിരുന്നു എന്ന് ദൃഷ്സാക്ഷികൾ പാമ്പാടിക്കാരൻ ന്യൂസിനോട് പറഞ്ഞു. ബൈക്ക് യാത്രികനായ കൂരോപ്പട സ്വദേശി മാത്യുവിന് കൈവിരലനിന് പരുക്കുണ്ട് അപകടം അറിഞ്ഞ ഉടൻ പാമ്പാടി പോലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു