കെ എസ് ആര്‍ ടി സി ഡിപ്പോകള്‍ക്കുള്ളില്‍ ബെവ്കോ ഔട്ട് ലെറ്റുകള്‍ തുറക്കില്ലെന്ന് കെ എസ് ആര്‍ ടി സി എം ഡി ബിജു പ്രഭാകര്‍ പറഞ്ഞു.
ദീര്‍ഘകാല പാട്ടത്തിന് കെ എസ് ആര്‍ ടി സിയുടെ ഭൂമിയും കെട്ടിടങ്ങളും ബെവ്കോയ്ക്ക് നല്‍കാനാണ് ഒരുങ്ങുന്നതെന്ന് ബിജു പ്രഭാകര്‍ തൊഴിലാളി യൂണിയനുകളോട് വ്യക്തമാക്കി.
ബെവ്കോയുമായി സഹകരിച്ച് കെ എസ് ആര്‍ ടി സിയുടെ ഭൂമിയിലാകും കെട്ടിടങ്ങള്‍ നിര്‍മ്മിക്കുക. ബെവ്കോ കെട്ടിടങ്ങളുടെ നിര്‍മ്മാണവും വാടകയും നല്‍കണമെന്നാണ് താൻ നൽകിയ ശുപാര്‍ശയില്‍ പറഞ്ഞിരിക്കുന്നതെന്നും ബിജു പ്രഭാകർ വ്യക്തമാക്കി.
അതേസമയം, കെ എസ് ആർ ടി സി കെട്ടിടങ്ങളിൽ മദ്യശാല ആരംഭിക്കുന്നത് ആലോചനയിലില്ലെന്ന് എക്സൈസ് മന്ത്രി എം വി ഗോവിന്ദൻ നേരത്തെ അറിയിച്ചിരുന്നു. അടിസ്ഥാന രഹിതമായ പ്രചാരണങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്നും മന്ത്രി അറിയിച്ചു